
കൊച്ചി: കേരളത്തില്‍ വന്‍ മയക്കുരുന്ന് വേട്ട. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അഞ്ചരക്കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ന്‍ പിടികൂടി. മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പരിശോധന ശക്തമാക്കിയിരുന്നു. കൊക്കെയ്ന്‍ കൈപ്പറ്റാനെത്തിയ യുവതിയും പിടിയിലായി. ഐവറികോസ്റ്റില്‍ നിന്നെത്തിയ യുവതിയില്‍ നിന്നാണ് 534 ഗ്രാം കൊക്കെയ്ന്‍ പിടിച്ചെടുത്തത്. നൈജീരിയന്‍ സ്വദേശിയായ യുവതിയാണ് കൊക്കെയ്ന്‍ വാങ്ങാനായി എത്തിയത്. അതിനിടെയാണ് ഐവറികോസ്റ്റില്‍ നിന്നെത്തിയ യുവതി പിടിയിലായത്.
Read Also : പാലക്കാട് ജില്ലയില്‍ മഴ വീണ്ടും ശക്തിപ്പെട്ടു: എട്ട് ഡാമുകളില്‍ ആറെണ്ണത്തിന്‍റേയും ഷട്ടറുകള്‍ തുറന്നു
അതേസമയം, കേരളത്തിലേയ്ക്ക് വന്‍തോതില്‍ മയക്കുമരുന്നും കഞ്ചാവും ഒഴുകുകയാണ്. ട്രെയിന്‍ മാര്‍ഗമാണ് അന്യസംസ്ഥാനത്ത് നിന്ന് കേരളത്തിലേയ്ക്ക് കഞ്ചാവ് എത്തുന്നതെന്നാണ് വിവരം.
Post Your Comments