വാഷിംഗ്ടണ്‍: ചൈന അണിയറയില്‍ ഒരുക്കുന്നത് മാരക പ്രഹരശേഷിയുള്ള ആയുധങ്ങളെന്ന് റിപ്പോര്‍ട്ട്. ഹൈപ്പര്‍സോണിക് മിസൈലുകളാണ് ചൈന ഇത്തരത്തില്‍ നിര്‍മിക്കുന്നതെന്നാണ് വിവരം. അമേരിക്കയുടെ പക്കലുള്ള ഇത്തരം മിസൈലുകളെക്കാള്‍ പതിന്മടങ്ങ് ശേഷിയും കൃത്യതയും ഉള്ളതാണ് ചൈനയുടെ പക്കലുള്ളതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഓഗസ്റ്റിലാണ് ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം ചൈന ഒടുവില്‍ നടത്തിയത്. വിവരം അമേരിക്കയുടെ രസഹ്യാന്വേഷണ വിഭാഗം അറിഞ്ഞെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല.
Read Also : തീവ്രവാദികൾക്ക് സാമ്പത്തിക സഹായം ചെയ്ത പ്രബോധകന് ഏഴ് വര്ഷം തടവ് ശിക്ഷ വിധിച്ച് കോടതി
ഹൈപ്പര്‍സോണിക് സാങ്കേതിക വിദ്യയില്‍ ചൈന കൈവരിക്കുന്ന നേട്ടങ്ങള്‍ ഇന്ത്യയ്ക്ക് ഭീഷണിയാണ്. ഇത് മുന്നില്‍ കണ്ട് ശക്തമായ കരുനീക്കങ്ങളാണ് ഇന്ത്യ അണിയറയില്‍ നടത്തുന്നതെന്നാണ് വിവരം. മേഖലയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ചൈനീസ് ശ്രമങ്ങളെ ഇന്ത്യ ചെറുത്ത് തോല്‍പ്പിച്ചിരുന്നു. അതിര്‍ത്തിക്ക് തൊട്ടടുത്ത് കൂടുതല്‍ സൈനികരെയും യുദ്ധവിമാനങ്ങളെയും ടാങ്കുകളെയും ചൈന വിന്യസിച്ചപ്പോള്‍ അതേ നാണയത്തില്‍ തന്നെ ഇന്ത്യ തിരിച്ചടി നല്‍കിയിരുന്നു.
പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെക്കുറിച്ച് ചൈനയ്ക്ക് നന്നായി ബോദ്ധ്യമുണ്ട്. ഗല്‍വാനില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ചൈനീസ് സൈനികരെ ഇന്ത്യന്‍ സൈന്യം ധീരമായി നേരിട്ടിരുന്നു. സംഘര്‍ഷത്തില്‍ നിരവധി ചൈനീസ് സൈനികര്‍ക്കാണ് ജീവഹാനി ഉണ്ടായത്. ഗല്‍വാനിലെ തിരിച്ചടി ചൈനയ്ക്ക് ആഗോളതലത്തില്‍ തന്നെ വലിയ നാണക്കേട് സൃഷ്ടിച്ചത്.
Post Your Comments