നടി ഗായത്രി സുരേഷും സുഹൃത്തും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. നാട്ടുകാര്‍ ഇവരെ തടഞ്ഞുവെച്ച് പെരുമാറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. ഗായത്രിക്കൊപ്പമുള്ള യുവാവാണ് കാര്‍ ഓടിച്ചിരുന്നത്. പല വാഹനങ്ങളെയും ഇടിച്ചിട്ടാണ് ഈ കാര്‍ ചീറി പാഞ്ഞതെന്നാണ് യാത്രക്കാര്‍ പറയുന്നു. കൂടാതെ ഒരു സ്ത്രീയും ഇവര്‍ക്കെതിരെ ആക്രോശിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.
നാട്ടുകാർ എത്ര ആവശ്യപ്പെട്ടിട്ടും വാഹനത്തില്‍ നിന്ന് യുവാവ് ഇറങ്ങാന്‍ കൂട്ടാക്കിയില്ല. നിരവധി വാഹനങ്ങളിൽ ഇടിച്ചിട്ടും നിർത്താതെ പോയെന്നും ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്നും ജനക്കൂട്ടം ആരോപിച്ചിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഗായത്രി.
‘ഞാനും സുഹൃത്തും കൂടി കാക്കനാട്ടേക്ക് കാറോടിച്ച് പോവുകയായിരുന്നു. മുന്നിലുള്ള വാഹനത്തെ ഓവർടേക്ക് ചെയ്യുമ്പോൾ ഉണ്ടായ ഒരു ചെറിയ അപകടമാണ്. ടെൻഷൻ െകാണ്ട് വാഹനം നിർത്തിയില്ല. കാരണം ഞാനൊരു നടിയാണല്ലോ. ആൾ കൂടിയാൽ എന്താകും എന്ന് പേടിച്ച് നിർത്തിയില്ല. പക്ഷേ അവർ ഞങ്ങളെ പിന്തുടർന്ന് പിടിച്ചു. ഞാൻ പലതവണ മാപ്പ് പറഞ്ഞതാണ്. പക്ഷേ അവർ വിട്ടില്ല. ഒടുവിൽ പൊലീസ് എത്തി പ്രശ്നം പരിഹരിച്ചു. നിർത്താതെ പോയി എന്ന തെറ്റ് മാത്രമേ ചെയ്തിട്ടുള്ളൂ. നിങ്ങൾ തെറ്റിദ്ധരിക്കരുത്. ഒരു തെറ്റും ചെയ്തിട്ടില്ല. അവർ പിന്തുടർന്ന് പിടിക്കുമെന്ന് ഞങ്ങളും വിചാരിച്ചില്ല. ആർക്കും അപകടം പറ്റിയിട്ടില്ല.’ ഗായത്രി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.
Post Your Comments