അബുദാബി: ഫ്‌ളൂ വാക്‌സിന് തുടക്കം കുറിച്ച് അബുദാബി. താമസക്കാരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാനാണ് അബുദാബിയിൽ ഫ്‌ളൂ വാക്‌സിൻ ക്യാംപെയ്ൻ നടത്തുന്നത്. 50 വയസിന് മുകളിലും 18 നു താഴെയും ഉള്ളവർ, ഗർഭിണികൾ, ഭിന്നശേഷിക്കാർ, ഗുരുതര രോഗമുള്ളവർ, തിഖ കാർഡ് ഉടമകൾ, ഹജ്ഉംറ തീർഥാടകർ എന്നിവർക്കു ഫ്‌ളൂ വാക്‌സിൻ സൗജന്യമായാണ് നൽകുന്നത്. അബുദാബി ഹെൽത്ത് സർവ്വീസസ് കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്.
ഈ വിഭാഗത്തിൽ ഉൾപ്പെടാത്തവർക്ക് ഫ്‌ളൂ വാക്‌സിന്റെ നിരക്ക് 50 ദിർഹമാണ്. സേഹയുടെ കീഴിൽ അബുദാബി, അൽഐൻ, അൽദഫ്‌റ എന്നിവിടങ്ങളിലെ ക്ലിനിക്കുകളിലും ആശുപത്രികളിലും ഫ്‌ളൂ വാക്‌സിൻ ലഭ്യമാണ്. 800 50 എന്ന നമ്പറിൽ വിളിച്ചും സേഹ ആപ്പിലൂടെയും ഫ്‌ളൂ വാക്‌സിനേഷന് വേണ്ടി ബുക്ക് ചെയ്യാം.
വീട്ടിലെത്തി വാക്‌സിൻ നൽകുന്നതിന് 350 ദിർഹം നൽകണം. ഇതിന് 027116091 (അബുദാബി), 027111502 (അൽഐൻ) നമ്പറിൽ ബുക്ക് ചെയ്യണമെന്നാണ് സേഹ വ്യക്തമാക്കിയിരിക്കുന്നത്.
Post Your Comments