കുവൈത്ത്: പ്രബോധകന് ശാഫി അല്അജമിയെയും സഹോദരനെയും ഏഴു വര്‍ഷം വീതം തടവിന് ശിക്ഷിച്ച് കുവൈത്ത് കോടതി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയും സിറിയയില്‍ അല്‍നസ്റ ഫ്രന്റിന് പിന്തുണ നല്‍കുകയും ചെയ്ത കേസിലാണ് ഇരുവർക്കും കോടതി ശിക്ഷ വിധിച്ചത്.
രാജ്യത്ത് നിയമ വിരുദ്ധമായി സംഭാവനകള്‍ സ്വീകരിക്കുകയും സിറിയയിലെ ഭീകരവാദ ഗ്രൂപ്പുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയും ചെയ്തതായി അന്വേഷണ ഏജന്‍സികള്‍ ശാഫി അല്അജമിക്കെതിരെ നേരത്തെയും ആരോപണം ഉന്നയിച്ചിരുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അവസരം: ഇപ്പോൾ അപേക്ഷിക്കാം: ശമ്പളം: 36,000 – 63,840 രൂപ
സിറിയയിലെ വിവിധ തീവ്രവാദ, ഭീകരവാദ ഗ്രൂപ്പുകള്‍ക്ക് 15 ലക്ഷത്തിലേറെ ഡോളറിന്റെ സഹായം ശാഫി അല്‍അജമി നല്‍കിയെന്നായിരുന്നു അന്വേഷണ ഏജന്‍സികളുടെ ആരോപണം. എന്നാൽ ശാഫി അല്‍അജമി ഈ ആരോപണങ്ങള്‍ നിഷേധിച്ചു. എന്നാൽ, ഭീകരഗ്രൂപ്പുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതായി കുറ്റസമ്മതം നടത്തുന്ന ശാഫി അല്അജമിയുടെ വീഡിയോ, ഓഡിയോ റെക്കോര്‍ഡുകള്‍ പബ്ലിക് പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കി. ഇതേ തുടർന്നാണ് ശിക്ഷ വിധിച്ചത്.
Post Your Comments