തിരുവനന്തപുരം : തമിഴ്നാട്ടിൽ മഴ മൂലം കൃഷി നാശമുണ്ടായത്തോടെ കേരളത്തിൽ പച്ചക്കറിക്ക് പൊള്ളും വില. തക്കാളിക്കും ബീൻസിനും കുത്തനെ വില ഉയർന്നു. എന്നാൽ, തമിഴ്നാട്ടിലെ മൊത്തവിതരണ ചന്തയിൽ മറ്റു പച്ചക്കറിക്കള്‍ക്ക് മുമ്പത്തേതിൽ നിന്ന് വില കാര്യമായി കൂടിയിട്ടില്ല.
Read Also : പൃഥ്വിരാജ് ലക്ഷദ്വീപിന്റെ ഹീറോയെന്ന് ആയിഷ സുൽത്താന: ജന്മദിനാശംസകൾ നേർന്നുകൊണ്ട് ഫേസ്ബുക് പോസ്റ്റ്
സംസ്ഥാനത്ത് തക്കാളിക്ക് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നിരിട്ടിയാണ് വില വര്‍ധിച്ചത്. തിരുവനന്തപുരത്തെ മാര്‍ക്കറ്റിൽ കിലോയ്ക്ക് 60 രൂപയാണ്. ബീൻസും അമരപ്പയറും മല്ലിയിലയും മഴയിൽ നശിച്ചു. ഇതോടെ കേരളത്തിലേയ്ക്ക് പച്ചക്കറിയെത്തുന്ന ഗൂഡല്ലൂരിലെ മൊത്ത വിതരണ ചന്തയിൽ ഇവയുടെ വില കൂടി. രണ്ടാഴ്ചയ്ക്കിടെ തക്കാളിക്ക് കിലോയ്ക്ക് പത്തുരൂപ കൂടി 30 രൂപയായി, ബീൻസിനും പത്തു രൂപ കൂടി. മറ്റു പച്ചക്കറികള്‍ക്ക് തമിഴ്നാട്ടിൽ രണ്ടാഴ്ചയ്ക്കിടെ വില കൂടിയിട്ടില്ല.
Post Your Comments