Latest NewsUAENewsInternationalGulf

കോവിഡ് പ്രതിരോധത്തിന്റെ പുതിയ ഘട്ടം യുഎഇയിൽ ആരംഭിച്ചു: ശൈഖ് മൻസൂർ

ദുബായ്: കോവിഡ് വ്യാപനത്തിന് നിന്നും കരകയറുന്നതിനുള്ള പുതിയ ഘട്ടം യുഎഇയിൽ ആരംഭിച്ചുവെന്ന് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ചെയർമാൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായ് എക്‌സ്‌പോ 2020 ആസ്ഥാനത്ത് നടന്ന സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിന്റെ സമ്മേളനത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Read Also: തന്റെ മനസ് കേരള ജനതയ്‌ക്കൊപ്പം, എല്ലാവരും സുരക്ഷിതരായിരിക്കണം : പ്രളയക്കെടുതിയില്‍ ട്വീറ്റുമായി രാഹുല്‍ ഗാന്ധി

കോവിഡ് വ്യാപനത്തെ ചെറുക്കുന്നതിനായി യുഎഇ നടത്തിയ സമഗ്ര പദ്ധതിയുടെ ഫലങ്ങൾ യോഗത്തിൽ അവലോകനം ചെയ്തു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം കോവിഡ് പകർച്ചവ്യാധിയെ നേരിടാൻ ദുബായ് വളരെ ഫലപ്രദമായ തന്ത്രമാണ് സ്വീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

വൈറസിനെ തടയുന്നതിനും സാധാരണ നിലയിലേക്ക് മടങ്ങുന്നതിന് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ദുബായ് ഒരു ആഗോള മാതൃകയാണ് സൃഷ്ടിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുഎഇയിൽ കോവിഡ് വ്യാപനം കുറഞ്ഞു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: പ്രധാനമന്ത്രിയും യോഗി ആദിത്യനാഥും അമിത്ഷായും അടക്കമുള്ളവരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു : പ്രതി അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button