Latest NewsNewsIndiaInternational

‘ബംഗ്ലാദേശി ഹിന്ദുക്കളെ രക്ഷിക്കൂ’: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അപേക്ഷിച്ച് അയൽരാജ്യത്തെ ജനങ്ങൾ

പാതൽഗാവോൻ: ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രങ്ങൾക്കും ഭക്തർക്കും നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചുവരികയാണെന്ന് റിപ്പോർട്ട്. ദുർഗാ പൂജ ആഘോഷങ്ങൾക്കിടെ ക്ഷേത്രങ്ങൾക്കും വിഗ്രഹങ്ങൾക്കും നേരെ കനത്ത ആക്രമണമായിരുന്നു ഉണ്ടായിരുന്നത്. ഇതിനു പിന്നാലെ ദസറ ആഘോഷങ്ങൾക്കിടെയും നൊഖാലി മേഖലയിലെ ഒരു ഇസ്കോൺ ക്ഷേത്രത്തിന് നേരെ ആക്രമണമുണ്ടായി. ക്ഷേത്രത്തിലെ ഭക്തരെ അഞ്ജാതസംഘം ആക്രമിച്ചു.

വിഷയത്തിൽ ബംഗ്ലാദേശുമായി ഉടൻ തന്നെ സംസാരിക്കണമെന്ന് കൊൽക്കത്ത വൈസ് പ്രസിഡന്റും ഇസ്കോൺ വക്താവുമായ രാധരമൻ ദാസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. ‘ബംഗ്ലാദേശി ഹിന്ദുക്കളെ രക്ഷിക്കൂ’ എന്ന ഹാഷ്‌ടാഗോടുകൂടിയ ട്വീറ്റിൽ ആണ് അദ്ദേഹം പ്രദേശത്തെ ഹിന്ദു മതവിശ്വാസികൾക്കായി ശബ്ദമുയർത്തിയത്. അയൽ രാജ്യത്ത് ഹിന്ദുക്കൾക്കെതിരെ വ്യാപകമായ അക്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു. അയൽരാജ്യത്തെ ഹിന്ദുമതവിശ്വാസികൾക്ക് നരേന്ദ്ര മോദിയിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Also Read:സംസ്ഥാനത്ത് അടുത്ത 24 മണിക്കൂർ അതീവ ജാഗ്രത പുലർത്തണം, നദികളിൽ വെള്ളമുയരുന്നു, യാത്രകൾ ഒഴിവാക്കുക: മുഖ്യമന്ത്രി

അതേസമയം, സംഭവത്തിൽ നിരവധി ഭക്തർക്ക് പരിക്കേറ്റു. അക്രമികൾ ക്ഷേത്ര സ്വത്ത് നശിപ്പിച്ചു. തകർക്കപ്പെട്ട ക്ഷേത്രത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. വസ്തുവകകൾക്ക് കാര്യമായ നാശനഷ്ടമുണ്ടായെന്നും, കഠാര കൊണ്ട് ആക്രമിക്കപ്പെട്ടതായി കരുതപ്പെടുന്ന ഒരു ഭക്തന്റെ നില ഗുരുതരമായി തുടരുകയാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇസ്‌കോൺ സ്ഥാപകൻ എസി ഭക്തിവേദാന്ത സ്വാമി പ്രൊബുപാദിന്റെ ശിൽപവും ഗുണ്ടകൾ കത്തിച്ചു. എല്ലാ ഹിന്ദുക്കളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ക്ഷേത്ര അധികാരി ബംഗ്ലാദേശ് സർക്കാരിനോട് അഭ്യർത്ഥിച്ചു. ഭക്തർക്ക് നേരെ മാരകമായ ആയുധങ്ങൾ കൊണ്ടാണ് ആക്രമണം ഉണ്ടായതെന്നും റിപ്പോർട്ടുകളുണ്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വർഗീയ കലാപം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയിട്ടും അക്രമമുണ്ടായി. വ്യാഴാഴ്ച രാജ്യത്തെ ഹബിഗഞ്ച് ജില്ലയിലെ ദുർഗാപൂജ വേദിയിൽ മദ്രസ വിദ്യാർത്ഥികളും ഹിന്ദുക്കളും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു പോലീസുകാരൻ ഉൾപ്പെടെ 20 ലധികം പേർക്ക് പരിക്കേറ്റിരുന്നു.

Also Read:അധികാരികള്‍ ആവശ്യപ്പെട്ടു: ചൈനയില്‍ ലക്ഷക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന ഖുർആൻ ആപ്പ് നീക്കം ചെയ്ത് ആപ്പിള്‍

ഒരു ദിവസം മുമ്പ്, ബംഗ്ലാദേശിലെ നാനൂവർ ദിഗിയുടെ തീരത്ത് ദുർഗാപൂജ ആഘോഷത്തിനിടെ വിശുദ്ധ ഖുർആനെ അപമാനിച്ചുവെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ ചിലർ വ്യാജ പ്രചാരണം നടത്തിയിരുന്നു. ഇതിന്റെ പേരിൽ സ്ഥലത്ത് അക്രമം അരങ്ങേറി. കുമിലിയ ജില്ലയിലെ നാനുവ ദിഗിർപാർ പ്രദേശത്ത് ഒരു കൂട്ടം ആളുകൾ പോലീസുമായി ഏറ്റുമുട്ടി. സംഭവത്തിൽ മൂന്ന് പേർ മരിക്കുകയും 50 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

വർദ്ധിച്ചുവരുന്ന അക്രമങ്ങൾക്കിടയിലാണ്, കുൽന ജില്ലയിലെ ഒരു ഹിന്ദു ക്ഷേത്രത്തിന്റെ കവാടത്തിൽ നിന്ന് 18 അസംസ്കൃത ബോംബുകൾ കണ്ടെടുത്തത്. ഇത് രാജ്യത്തെ ഹിന്ദു സമൂഹത്തിന്റെ സുരക്ഷയിൽ ആശങ്കയുണ്ടാക്കുന്നതായി അധികൃതർ വ്യക്തമാക്കി. ഹിന്ദു സമൂഹത്തെ ആക്രമിക്കാൻ അനുവദിക്കില്ലെന്നും അക്രമികൾക്കെതിരെ ഉചിതമായ നടപടികൾ എടുക്കുമെന്നും സർക്കാർ ജനങ്ങൾക്ക് ഉറപ്പ് നൽകി. കൂടാതെ, സുരക്ഷ വർദ്ധിപ്പിക്കുന്നതിന് ബോർഡർ ഗാർഡ് ബംഗ്ലാദേശ് സൈനികരെയും കുറഞ്ഞത് 22 ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button