ബീജിങ് : ചൈനയില്‍ ഏറ്റവും ജനപ്രിയമായ ഖുർആൻ ആപ്പുകളിലൊന്നായ ‘ഖുർആൻ മജീദ്’ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു. അധികൃതര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ആപ്പിളിന്‍റെ നടപടി. ലോകമെമ്പാടും ലഭ്യമാകുന്ന ഖുറാൻ മജീദ് ആപ്പ് ചൈനയില്‍ ലക്ഷക്കണക്കിന് മുസ്ലീങ്ങളാണ് ഉപയോഗിക്കുന്നുത്. എന്നാൽ, നിയമവിരുദ്ധമായി മത ഗ്രന്ഥങ്ങൾ അപഗ്രഥിക്കുന്നതിനാലാണ് ആപ്പ് നീക്കം ചെയ്യാൻ അധികൃതർ ആവശ്യപ്പെട്ടതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ഈ വാർത്തയോട് ഔദ്യോഗികമായി പ്രതികരിക്കാൻ ചൈനീസ് സർക്കാർ തയ്യാറായിട്ടില്ല.
Read Also : കുറഞ്ഞ രക്തസമ്മർദ്ദമുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!
ആഗോളതലത്തില്‍ ആപ്പിളിന്റെ ആപ്പ് സ്റ്റോര്‍ നിരീക്ഷിക്കുന്ന ആപ്പിള്‍ സെന്‍സര്‍ഷിപ്പ് എന്ന വെബ്‌സൈറ്റാണ് ഈ വിവരം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ചൈനീസ് അധികൃതരില്‍ നിന്ന് അനുമതികള്‍ ആവശ്യമായ ഉള്ളടക്കം ഉള്ളതിനാലാണ് തങ്ങളുടെ ഖുർആൻ മജീദ് ആപ്പ് ആപ്പ്‌സ്റ്റോറില്‍ നീക്കം ചെയ്തത് എന്നാണ് ആപ്പിന്റെ നിർമ്മാതാക്കളായ പി.ഡി.എം.എസ് പറയുന്നത്. പത്ത് ലക്ഷത്തോളം ആളുകള്‍ക്കാണ് ആപ്പിന്‍റെ പ്രയോജനങ്ങള്‍ നഷ്ടമായതെന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.
Post Your Comments