Latest NewsIndia

കാശ്മീരിൽ ലക്ഷകർ ഇ തയ്ബ കമാണ്ടർ ഉൾപ്പടെ പത്ത് ഭീകരർ തമ്പടിച്ച പ്രദേശം സൈന്യം വളഞ്ഞു: കനത്ത ഏറ്റുമുട്ടൽ

ഇയാള്‍ക്ക പിഡിഡി ഉദ്യോഗസ്ഥനായ സാഫി ധറിന്‍റെ നേരെ നടന്ന ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്നും പൊലീസ്

ദില്ലി: കശ്മീരിലെ പാംപോറിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ കനത്ത ഏറ്റുമുട്ടൽ. ലക്ഷകർ ഇ തയ്ബ കമാണ്ടർ ഉൾപ്പടെ പത്ത് ഭീകരർ തമ്പടിച്ച പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്. ഇന്നലെ ശ്രീനഗറിലും പുല്‍വാമയിലുമായി രണ്ട് ഭീകരരെ സുരക്ഷസേന വധിച്ചിരുന്നു. മുന്‍പ് നടന്ന ആക്രമണങ്ങളില്‍ പങ്കാളികളായവരെയാണ് വധിച്ചത്. ജമ്മുകശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനീകര്‍ വീരമൃത്യുവരിച്ചു.

നാട്ടുകാര്‍ക്ക് നേരെ നടന്ന ആക്രമണങ്ങളില്‍ പങ്കാളിയായ ഭീകരനെയാണ് പുല്‍വാമയില്‍ സുരക്ഷ സേന വധിച്ചത്. ശ്രീനഗര്‍ സ്വദേശിയായ ഷാഹിദ് ബാസി‍ർ ഷെയ്ഖ് ആണ് കൊല്ലപ്പെട്ടതെന്ന് കശ്മീര്‍ ഐജിപി വിജയ് കുമാർ പറഞ്ഞു. ഇയാള്‍ക്ക പിഡിഡി ഉദ്യോഗസ്ഥനായ സാഫി ധറിന്‍റെ നേരെ നടന്ന ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്നും പൊലീസ് അറിയിച്ചു. ശ്രീനഗറിലെ ബെമീനയയില്‍ പൊലീസും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലും ഒരു ഭീകരനെ വധിച്ചു.

പൊലീസ് ഉദ്യോഗസ്ഥനായ അർഷിദ് ഫറൂഖിന്‍റെ കൊലപാതകത്തില്‍ പങ്കുള്ള ഭീകരനാണെയാണ് വധിച്ചതെന്ന് പൊലീസ് പറഞ്ഞു പൂഞ്ചില്‍ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഗുരുതര പരിക്കേറ്റ സൈനീകരായ വിക്രം സിങ് നേഗിയും യോഗാന്പർ സിങുമാണ് പിന്നീട് വീരമൃത്യു വരിച്ചത്. കൊടുവനത്തിലെ അതീവ ദൂഷ്കരമായ മേഖലയില്‍ വച്ചായിരുന്നു ആക്രമണം .

ഒക്ടോബർ പത്തിന് പൂഞ്ചിലെ ദേര കി ഖലിയില്‍ ഉണ്ടായ ആക്രമണങ്ങളുടെ തുടർച്ചയാണിതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അന്ന് നടന്ന ഭീകരാക്രമണത്തില്‍ അ‌ഞ്ച് സൈനീകര്‍ വീരമൃത്യു വരിച്ചിരുന്നു. ആക്രമണം നടന്ന മേഖലയില്‍ ഭീകരർക്കായി സൈന്യം വ്യാപകമായ തെരച്ചില്‍ നടത്തുകയാണ്. കൂടുതല്‍ സൈനീകരേയും ഇവിടേക്ക് നിയോഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button