ബംഗളൂരു: പെണ്‍കുഞ്ഞിനെയാണ് പ്രസവിച്ചതെങ്കിലും ആശുപത്രി അധികൃതര്‍ ആണ്‍കുഞ്ഞിനെയാണ് കൈമാറിയതെന്ന ആരോപണവുമായി യുവതി. കുന്ദാപൂരിലെ കോട്ടേശ്വര സ്വദേശിയായ മുസ്തഫയുടെ ഭാര്യ അമ്രീന്‍ ആണ് ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്.
സെപ്തംബര്‍ 27ന് മുസ്തഫയുടെ ഭാര്യ അമ്രീന്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതായി ആശുപത്രി ജീവനക്കാര്‍ ഇരുവരെയും അറിയിച്ചിരുന്നു. എന്നാല്‍ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. 17 ദിവസത്തിന് ശേഷം അമ്രീന്‍ ഡിസ്ചാര്‍ജ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടെയാണ് അധികൃതര്‍ കുഞ്ഞുമായി വന്നത്. എന്നാല്‍ പെണ്‍കുഞ്ഞിന് പകരം ആണ്‍കുഞ്ഞിനെയാണ് കൈമാറിയതെന്ന് ഇരുവരും ആരോപിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്കി. കുട്ടിയെ തിരിച്ചറിയുന്നതിന് ആവശ്യമാണെങ്കില്‍ ഡിഎന്‍എ പരിശോധന നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.
Post Your Comments