News

ഓടിക്കൊണ്ടിരുന്ന കാര്‍ കുത്തൊഴുക്കില്‍ ഒലിച്ചുപോയി , പെണ്‍കുട്ടി മരിച്ചു : കാറിലുള്ളവരെ കണ്ടെത്താനായിട്ടില്ല

ഇടുക്കി: ഓടിക്കൊണ്ടിരുന്ന കാര്‍ ഒഴുക്കില്‍പ്പെട്ട് ഒലിച്ചുപോയി പുഴയില്‍ വീണു. കാറിലുണ്ടായിരുന്ന പെണ്‍കുട്ടി മരിച്ചു. തൊടുപുഴ അറക്കുളം മൂന്നുങ്കവയലിലാണ് സംഭവം. കൂടെയുണ്ടായിരുന്ന ഒരാളെ കാണാനില്ല. ഇയാള്‍ക്കായുളള തിരച്ചില്‍ നടക്കുകയാണ്.

Read Also : തെക്കൻ കേരളത്തിൽ അതിശക്തമഴ: വെള്ളത്തിൽ മുങ്ങി താഴ്ന്ന പ്രദേശങ്ങൾ, മൂന്ന് മരണം, നിരവധി പേരെ കാണാതായി

തൊടുപുഴ രജിസ്ട്രേഷനിലുളള വെളള സ്വിഫ്റ്റ് കാറാണ് അപകടത്തില്‍ പെട്ടത്. പെണ്‍കുട്ടിയുടെ മൃതദേഹം അടുത്തുളള കണിയാന്‍ തോട്ടില്‍ നിന്നാണ് ലഭിച്ചത്. എത്രപേരാണ് കാറിലുണ്ടായിരുന്നതെന്ന് പൂര്‍ണമായ വിവരം ലഭിച്ചിട്ടില്ല. പൊലീസും അഗ്‌നിരക്ഷാ സേനയും നാട്ടുകാരും സ്ഥലത്ത് പരിശോധന നടത്തുകയാണ്.

തൊടുപുഴയിലുള്‍പ്പടെ ഇടുക്കി ജില്ലയുടെ പലഭാഗത്തും കനത്തമഴയും ഉരുള്‍പൊട്ടല്‍ ഭീഷണിയുമുണ്ട്. പ്രദേശത്ത് ഇപ്പോഴും മഴ പെയ്യുകയാണെന്നാണ് ലഭ്യമായ വിവരം.

അതേസമയം, അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍ എന്നി ജില്ലകളില്‍ ഇടിയോട് കൂടിയ അതിതീവ്ര മഴക്കും മണിക്കൂറില്‍ 40 കി.മീ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button