Latest NewsKeralaNews

തൊഴിലുറപ്പ് തൊഴിലാളി ക്ഷേമപദ്ധതിക്ക് നിയമസാധുത: ബില്ലിന് അംഗീകാരം നൽകി സർക്കാർ

തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളി ക്ഷേമപദ്ധതിക്ക് നിയമസാധുത നൽകുന്ന ബില്ലിന് നിയമസഭയുടെ അംഗീകാരം ലഭിച്ചു. 2021 ലെ കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബിൽ സഭ ഏകകണ്ഠമായാണ് പാസാക്കിയത്.

Read Also: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ശനിയാഴ്ച, മത്സര രംഗത്ത് 80 സിനിമകള്‍

തൊഴിലുറപ്പ് തൊഴിലാളികൾക്കായി ഇത്തരത്തിലൊരു പദ്ധതി രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും ഇന്നേവരെ നടപ്പിലാക്കിയിട്ടില്ല. രണ്ട് തൊഴിലുറപ്പു പദ്ധതികളിലേയും 40 ലക്ഷം തൊഴിലാളികളാണ് ക്ഷേമപദ്ധതി അംഗങ്ങളാവുന്നത്. ഇവർക്ക് പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധരാണ്.

കെട്ടിട നിർമ്മാണാനുമതി വൈകിപ്പിക്കുന്നത് ഒഴിവാക്കാനുള്ള നടപടികൾക്ക് സാധുതയേകുന്ന പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമഭേദഗതി ബില്ലുകളും കേരള നഗര ഗ്രാമാസൂത്രണ ഭേദഗതിബില്ലും നിയമസഭ അംഗീകരിച്ചു.

നാല് ബില്ലുകളും ഒരു ദിവസമാണ് അവതരിപ്പിച്ചത്. വളരെ സജീവമായ ചർച്ചകൾ ബില്ലുമായി ബന്ധപ്പെട്ട് സഭയിൽ ഉയർന്നു വന്നു. ഈ ബില്ലുകളെല്ലാം ഒരു ദിവസം തന്നെ സഭ അംഗീകരിക്കുകയും ചെയ്തു. ഒരു വകുപ്പുമായി ബന്ധപ്പെടുന്ന നാല് ബില്ലുകളും ഒരു ദിവസം തന്നെ അംഗീകരിക്കുന്ന ചരിത്ര സന്ദർഭത്തിനാണ് സഭ സാക്ഷ്യംവഹിച്ചത്.
ബഹുമാനപ്പെട്ട സ്പീക്കറുടെയും, മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ കക്ഷികളടക്കമുള്ള എല്ലാ നിയമസഭാംഗങ്ങളുടെയും വകുപ്പ് മേധാവികളുടെയും ഉദ്യോഗസ്ഥരുടെയും ശ്രമഫലമായാണ് തദ്ദേശ സ്വയംഭരണ വകുപ്പിന് ഈ നേട്ടം കൈവരിക്കാനായതെന്ന് മന്ത്രി എംവി ഗോവിന്ദൻ അറിയിച്ചു.

നിയമനിർമ്മാണത്തിന്റെ അന്തഃസത്ത ഉൾക്കൊണ്ടുകൊണ്ട്, ഉയർന്ന ഉത്തരവാദിത്ത ബോധത്തോടെ ഈ ചരിത്രമുന്നേറ്റത്തിൽ സഹകരിച്ച ഏവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ചാരിറ്റിയുടെ മറവിൽ കൂട്ടബലാത്സംഗം: പ്രതികൾക്ക് അവയവ മാഫിയയുമായി ബന്ധം, യുവതിയുടെ വൃക്ക വില്‍ക്കാന്‍ ശ്രമിച്ചതായി പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button