Latest NewsCricketNewsSports

ഞാനാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പറെന്ന് പന്ത്, ഇന്ത്യയ്ക്ക് വേറെയും കീപ്പര്‍മാരുണ്ടെന്ന് ഓര്‍മ്മ വേണമെന്ന് കോഹ്‌ലി

ദുബായ്: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും വിക്കറ്റ് കീപ്പർ റിഷാഭ് പന്തും ഒന്നിക്കുന്ന സ്റ്റാർ സ്പോർട്സ് ഇന്ത്യയുടെ പരസ്യം ശ്രദ്ധേയമാകുന്നു. ടി20 ലോകകപ്പിനെ വരവറിയിച്ചു കൊണ്ടുള്ള പരസ്യം കോഹ്‌ലിയും പന്ത് തമ്മിലുള്ള വാഗ്വാദമാണ് കാണിക്കുന്നത്. വിർച്വൽ കോളിലൂടെയാണ് പന്തും കോഹ്‌ലിയും തമ്മിലുള്ള സംസാരം അവതരിപ്പിക്കുന്നത്.

ടി20യിൽ സിക്സുകൾ നിങ്ങൾക്ക് ജയം നേടി തരുമെന്നാണ് പന്തിനോട് കോഹ്‌ലി പറയുന്നത്. ആശങ്കപ്പെടേണ്ട ഞാൻ എല്ലാ ദിവസവും പരിശീലനം നടത്തുന്നുണ്ട് എന്ന് പന്തിന്റെ മറുപടിയും. സിക്സ്‌ പറത്തി ഒരു വിക്കറ്റ് കീപ്പറാണ് ഇന്ത്യയ്ക്ക് ലോകകപ്പ് നേടി തന്നത് എന്നും 2011 ലോകകപ്പ് വിജയത്തെ ഓർമ്മിപ്പിച്ച് കോഹ്‌ലിയോട് പന്ത് പറയുന്നു.

Read Also:- മുട്ടവെള്ളയുടെ ആരോഗ്യ ഗുണങ്ങൾ!

അതെ, എന്നാൽ അതിനുശേഷം ധോണിയെ പോലെ ഒരു വിക്കറ്റ് കീപ്പറെ ഇന്ത്യയ്ക്ക് ലഭിച്ചിട്ടില്ലെന്ന് കോഹ്‌ലി മറുപടി നൽകുന്നു. ഞാനാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പറെന്ന് പന്തിന്റെ മറുപടി. നോക്കൂ, ഇന്ത്യക്ക് ഒരുപാട് വിക്കറ്റ് കീപ്പർമാരുണ്ട്. സന്നാഹ മത്സരത്തിൽ ആര് കാണിക്കും എന്ന് നോക്കട്ടെ എന്നായിരുന്നു കോഹ്‌ലി അതിന് മറുപടി നൽകിയത്. ഒക്ടോബർ 18, 20 തീയതികളിലാണ് ഇന്ത്യയുടെ സന്നാഹ മത്സരം. ഇംഗ്ലണ്ടും ഓസ്ട്രേലിയയുമാണ് ഇന്ത്യയുടെ എതിരാളികൾ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button