ലണ്ടന്‍: പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം കുത്തേറ്റു മരിച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമായ ഡേവിഡ് അമെസ് ആണ് കുത്തേറ്റു മരിച്ചത്. സംഭവത്തില്‍ 25 വയസുകാരനായ പ്രതിയെ പൊലീസ് പിടികൂടി. കുത്താനുപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു.
Read Also : സംസ്ഥാനത്ത് ശക്തമായ മഴ: നാളെ രണ്ടു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, ആറു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
വെള്ളിയാഴ്ച ഉച്ചയോടെ ലീ-ഓണ്‍-സീയിലെ ബെല്‍ഫെയര്‍സ് മെത്തഡിസ്റ്റ് പള്ളിയിലായിരുന്നു സംഭവം. ഡേവിഡ് അമെസിനെ പ്രതി നിരവധി തവണ കുത്തിയതായാണ് വിവരം. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ഉടന്‍ തന്നെ വൈദ്യസഹായം നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.
ഡേവിഡിന്റെ മരണത്തില്‍ മറ്റ് പാര്‍ലമെന്റ് അംഗങ്ങള്‍ അനുശോചനം രേഖപ്പെടുത്തി. മാസത്തിലെ ആദ്യത്തെയും മൂന്നാമത്തെയും വെള്ളിയാഴ്ച ഡേവിഡ് അമെസ് പൊതുജനങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നത് പതിവായിരുന്നു.
Post Your Comments