കാസര്‍കോട്: പതിനഞ്ചുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ബളാല്‍ സ്വദേശി കരുണാകരനാണ് പൊലീസിന്റെ പിടിയിലായത്. പ്രതിക്കെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു.
കാസര്‍കോട് വെള്ളരിക്കുണ്ടിലാണ് പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. പ്രതി കരുണാകരനെതിരെ പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയിലാണ് കേസെടുത്തത്.
Post Your Comments