ജിദ്ദ: ജിദ്ദയിൽ ദുരിതത്തിൽ കഴിയുന്ന സോമാലിയക്കാരി മുഅ്മിനയുടെ ഭർത്താവിനെ കണ്ടെത്തി. സാമൂഹ്യ പ്രവർത്തകരുടെ കഠിന ശ്രമങ്ങൾക്കൊടുവിലാണ് പെരിന്തല്‍മണ്ണ അമ്മിനിക്കാട് സ്വദേശി അബ്ദുല്‍ മജീദിനെ കണ്ടെത്തിയത്. 12 വർഷമായി തങ്ങളുടെ പിതാവിനെ കാണാനായി കാത്തിരിക്കുന്ന മക്കളും ഭാര്യ മുഅ്മിനയും ഇയാളെ നേരിട്ട് കാണാനാകുമെന്ന പ്രതീക്ഷയിലാണ്.
അബ്ദുൽ മജീദിന്റെ സഹോദരങ്ങളോട് സന്നദ്ധപ്രവർത്തകർ ഇക്കാര്യത്തെക്കുറിച്ച് ചർച്ച ചെയ്തു. അതേസമയം അബ്ദുൽ മജീദ് ഇത് വരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. നേരിൽ കാണുമ്പോൾ മക്കളെയും ഭാര്യയെയും ചേർത്ത് നിർത്തുമെന്ന് തന്നെയാണ് പ്രതീക്ഷ.
അതേസമയം യാതൊരു വിധ രേഖകളും ഇല്ലാത്ത മുഅ്മിനയ്ക്കും മക്കൾക്കും ഇന്ത്യയിലേക്ക് എത്തണമെങ്കിൽ നിരവധി കടമ്പകൾ കടക്കേണ്ടതുണ്ട്. ഇത് സംഘടിപ്പിക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് സൗദിയിലെ സാമൂഹ്യ പ്രവർത്തകർ. ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും സർക്കാർ തല സംവിധാനങ്ങളുടെയും സഹകരണം ഇക്കാര്യത്തിൽ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണിവർ. കടുംബത്തിന്റെ നിലവിലെ ആകെയുള്ള തെളിവ് ഉമ്മ മുഅ്മിനയുടെ സോമാലിയൻ പൗരത്വവും പിതാവ് മജീദിന്റെ ഇന്ത്യൻ പൗരത്വം മാത്രമാണ്.
Post Your Comments