CinemaLatest NewsIndiaBollywoodNewsEntertainment

മറ്റുള്ള സ്ത്രീകള്‍ ചൊവ്വയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിൽ, ഇവിടെ ഇപ്പോഴും ലിംഗപരിശോധന: തപ്‌സി പന്നു

കൊൽക്കത്ത: വനിതാ കായിക താരങ്ങൾക്കിടയിൽ ലിംഗപരിശോധന നടത്തുന്നുണ്ടെന്ന വാര്‍ത്ത തന്നെ ഞെട്ടിച്ചിരുന്നുവെന്ന് ബോളിവുഡ് താരം തപ്‌സി പന്നു. താന്‍ അഭിനയിക്കുന്ന രശ്മി റോക്കറ്റ് എന്ന സിനിമയുമായി ബന്ധപ്പെട്ട് ഷൂട്ടിംഗിനിടെയാണ് ഇക്കാര്യം താൻ അറിഞ്ഞതെന്നും അറിഞ്ഞപ്പോൾ ഒരു ഞെട്ടലായിരുന്നുവെന്നും താരം വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ലിംഗപരിശോധന സ്ത്രീകള്‍ക്ക് മാത്രമാണ് ബാധകമെന്നതാണ് വിചിത്രമായ കാര്യമെന്നും തപ്‍സി പറയുന്നു. മറ്റുള്ള സ്ത്രീകള്‍ ചൊവ്വയിലേക്ക് പോകനുള്ള തയ്യാറെടുപ്പാണ് എന്നാല്‍ ഇവിടെ സ്ത്രീയാണെന്ന് തെളിയിക്കേണ്ട അവസ്ഥയാണ് തപ്‌സി പരിഹസിച്ചു.

Also Read:ഒരു ദിവസം ആറ് ഗ്ലാസില്‍ കൂടുതല്‍ വെള്ളം കുടിക്കുന്നവര്‍ ജീവിതത്തെ കൂടുതല്‍ പ്രതീക്ഷയോടെ കാണുന്നവർ!

‘ഇത്തരത്തില്‍ അസബന്ധമായ പലതും കായിക മേഖലയിൽ നടക്കുന്നുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. കഴിഞ്ഞ ഒളിമ്പിക്‌സിലും നടന്നുവെന്ന് വളരെ ഞെട്ടലോടെയാണ് ഞാന്‍ മനസിലാക്കിയത്. വർഷങ്ങളായി നടന്നു വരുന്ന കാര്യമാണിത്. സ്ത്രീയെന്ന വ്യക്തിത്വം മനസിലാക്കിയാല്‍ മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍ പറ്റൂ എന്ന അവസ്ഥയാണ്. എന്നാല്‍ ഈ പരിശോധന സ്ത്രീകള്‍ക്ക് മാത്രമാണ് ബാധകം’, തപ്‌സി പറയുന്നു.

രാജ്യാന്തര തലത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഓടാനാഗ്രഹിക്കുന്ന കഥാപാത്രത്തെയാണ് രശ്മി റോക്കറ്റില്‍ തപ്‌സി അവതരിപ്പിക്കുന്നത്. എന്നാല്‍ ലിംഗപരിശോധനയില്‍ പാരജയപ്പെടുന്നതും അവസരം നിഷേധിക്കപ്പെടുന്ന കഥാപാത്രത്തിന്റെ ജീവിതം തന്നെ ഇല്ലാതാവുന്നതുമാണ് ചിത്രത്തിന്റെ കഥ. ആയുഷ് ഖുറാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ നേരത്തെ പുറത്ത് വന്നിരുന്നു. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button