KeralaLatest NewsNewsIndia

‘എന്റെ ചങ്ക് പൊട്ടുകയാണ്, സൈനികർ മരണപ്പെടുമ്പോൾ’: നട്ടെല്ലില്ലാത്ത ബിജെപി സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന് ഷമ മുഹമ്മദ്

ഒരു മുസ്ലിം ആയതുകൊണ്ട് മാത്രം തന്റെ ദേശ സ്നേഹം ചോദ്യം ചെയ്തെന്ന ആരോപണവുമായി കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. നട്ടെല്ലില്ലാത്ത ബിജെപി സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന് ഷമ മുഹമ്മദ് ആരോപിച്ചു. ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് ദേശീയ സുരക്ഷയിൽ കേന്ദ്ര ആഭ്യന്തര വകുപ്പിന് വീഴ്ചകൾ ഉണ്ടായെന്ന് കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ് കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. നട്ടെല്ലില്ലാത്ത ബിജെപി സർക്കാർ ദേശീയ സുരക്ഷയ്ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് ഷമ മുഹമ്മദ് ആരോപിക്കുന്നു.

Also Read:ദുര്‍ഗാ പൂജാ ദിനത്തില്‍ മഹാലക്ഷ്മിയുടെ വിഗ്രഹത്തെ 16 കിലോയുടെ സ്വര്‍ണസാരി അണിയിച്ച് ഭക്തൻ

‘400 സൈനികർ മരണപ്പെട്ടു. നട്ടെല്ലില്ലാത്ത ബിജെപി സർക്കാർ ഒന്നും ചെയ്തില്ല. ഇപ്പോൾ സർജിക്കൽ സ്ട്രൈക്ക് വേണ്ടിവന്നാൽ ചെയ്യുമെന്ന് അവർ പറയുന്നത്, അവർക്ക് വേറെ ഒന്നും കാണിക്കാൻ ഇല്ലാത്തത് കൊണ്ടാണ്. അഞ്ച് സംസ്ഥാനങ്ങളാണ് അടുത്ത തെരഞ്ഞെടുപ്പിന് പോകുന്നത്. യു.പിയിൽ കോവിഡ് മരണം. കർഷകരെ എം.പിയുടെ മകൻ കാർ കയറ്റി കൊന്നു. അവർക്ക് ജയിക്കാൻ പാടുള്ള സമയമാണ്. അങ്ങനെയുള്ളപ്പോൾ അവർ സർജിക്കൽ സ്ട്രൈക്ക് പോലെയുള്ള കാര്യങ്ങൾ പറയും. എന്റെ ചങ്ക് പൊട്ടുകയാണ്, എന്റെ സൈനികർ മരണപ്പെടുമ്പോൾ. അവർ മരണപ്പെടാൻ പാടില്ല. പുൽവാമയിൽ ഇതുവരെ അന്വേഷണം ഇല്ല. ആരാ ചെയ്തത്? എങ്ങനെയാ ചെയ്തത് എന്ന് ഇതുവരെ അന്വേഷിച്ചിട്ടില്ല’, ഷമ ആരോപിച്ചു.

അതേസമയം, നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പാകിസ്താനെതിരെ നടത്തിയ സർജിക്കൽ സ്‌ട്രൈക്ക് ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചു എന്നാണ് അമിത് ഷാ പറഞ്ഞത്. ഇന്ത്യൻ അതിർത്തികളെ തകർക്കാൻ ആർക്കും സാധിക്കില്ല എന്ന സന്ദേശമാണ് ശത്രരാജ്യങ്ങൾക്ക് നാം നൽകിയത്. ഏറെ കാലം ചർച്ചകൾ നടത്തുകയുണ്ടായി. എന്നാൽ ഇത് പ്രത്യാക്രമണം നടത്തേണ്ട സമയമാണെന്നാണ് അമിത് ഷാ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button