പോസ്റ്റല്‍ വകുപ്പിലെ വിവിധ തസ്തികകളിലേക്ക് കായിക താരങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.ഡല്‍ഹി സര്‍ക്കിളില്‍ ആകെ 221 ഒഴിവുകളാണ് ഉള്ളത്. പോസ്റ്റ്മാന്‍, മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് (എം.ടി.എസ്), പോസ്റ്റല്‍/ സോര്‍ട്ടിംഗ് അസിസ്റ്റന്റ് എന്നീ തസ്തികളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
Read Also : വൻതോതിൽ കഞ്ചാവ് വിൽപ്പന: ക്ഷേത്ര പൂജാരി അറസ്റ്റിൽ
18 വയസിനും 27 വയസിനും ഇടയില്‍ പ്രായമുള്ള വര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരമുള്ളത്. ക്രിക്കറ്റ്, ഷൂട്ടിംഗ്, ഗുസ്തി, വോളിബോള്‍, ടെന്നിസ്, ഹോക്കി, തുടങ്ങി 64 കായിക ഇനങ്ങളില്‍ മത്സരിച്ചിട്ടുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ indiapost.gov.in സന്ദര്‍ശിക്കുക.
Post Your Comments