KollamKeralaNattuvarthaLatest NewsNews

അയോധ്യാ വാസി ദശരഥ പുത്രൻ രാമന് സീറ്റ് ബെല്‍റ്റിടാത്തതിന് പെറ്റി നൽകി കേരള പോലീസ്

കൊല്ലം: സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാറില്‍ സഞ്ചരിച്ചതിന് പെറ്റിയടയ്ക്കാന്‍ യുവാക്കള്‍ പൊലീസിന് നല്‍കി വിവരങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായികയാണ്. കൊല്ലം ചടയമംഗലത്താണ് സംഭവത്തിൽ മൂന്നംഗ സംഘം വാഹനപരിശോധനയ്ക്കിടെ പൊലീസിന്റെ മുന്നില്‍പ്പെടുകയായിരുന്നു. അഞ്ഞൂറ് രൂപ പിഴയടക്കാൻ പോലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഇത് തര്‍ക്കത്തിനിടയാക്കി.

അവസാനം പെറ്റിയടയ്ക്കാന്‍ തയ്യാറായ യുവാക്കള്‍ നല്‍കിയത് അയോധ്യയിലെ ദശരഥപുത്രന്‍ രാമന്റെ മേല്‍വിലാസം. തങ്ങളെ പരിഹസിക്കുകയാണെന്ന് അറിഞ്ഞിട്ടും പോലീസ് യുവാക്കൾ പറഞ്ഞ വിവരങ്ങള്‍ വെച്ച് പെറ്റി വാങ്ങി രസീതും നല്‍കി. ‘നിങ്ങള്‍ ഏതെങ്കിലും പേര് പറ, നിന്റെ പേര് തന്നെ വേണമെന്നില്ല’ എന്നായിരുന്നു പോലീസ് യുവാക്കളോട് പറഞ്ഞത്.

യുവാക്കളിലൊരാള്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിക്കുകയായിരുന്നു. എങ്ങനെയും പണം നേടാനുള്ള പോലീസിന്റെ ശ്രമമാണ് ഈ പ്രവര്‍ത്തിയിലൂടെ വെളിവാകുന്നതെന്നാണ് സോഷ്യൽ മീഡിയയിലെ വിമര്‍ശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button