KeralaNattuvarthaLatest NewsNewsIndia

5 വർഷം കഴിഞ്ഞാൽ വേണ്ടി വന്നാൽ ബാങ്കുകൾ തന്നെ വിൽക്കാം അതാണു ബുദ്ധി: തോമസ് ഐസക്

തിരുവനന്തപുരം: 5 വർഷം കഴിഞ്ഞാൽ വേണ്ടി വന്നാൽ ബാങ്കുകൾ തന്നെ വിൽക്കാം അതാണു ബുദ്ധിയെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. കിട്ടാക്കടത്തിനു ചീത്ത ബാങ്ക് ഉണ്ടാക്കലാണ് ഏറ്റവും നല്ല പ്രതിവിധിയെന്നു വാദിക്കുന്ന പ്രഗത്ഭരുണ്ട്. എന്റെ നിലപാട് നേരെ കടകവിരുദ്ധമാണ്. 28 അസറ്റ് റീ-കൺസ്ട്രക്ഷൻ കമ്പനികൾ ഉണ്ടായിട്ടും നടക്കാത്ത കാര്യം ഇപ്പോൾ പുതിയ ഒന്ന് ഉണ്ടാക്കിയതുകൊണ്ട് നടക്കാൻ പോകുന്നില്ലെന്ന് തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു.

Also Read:‘പൊതുജനങ്ങളോട് മാന്യമായി പെരുമാറണം’: പൊലീസ് ഉദ്യോഗസ്ഥർക്ക് പുതിയ മാർഗ നിർദ്ദേശങ്ങളുമായി സർക്കാർ

മാതൃഭൂമിയിൽ മുൻപ് എഴുതിയ ലേഖനം പങ്കുവച്ചുകൊണ്ടായിരുന്നു ധനമന്ത്രിയുടെ പ്രസ്താവന. ‘ചീത്ത ബാങ്കിനു നൽകുന്ന 37000 കോടി രൂപയുടെ ഗ്യാരണ്ടിയിൽ അവർ ബാങ്കുകൾക്കു ബോണ്ടുകൾ നൽകും. അത്രയും തുകയ്ക്കുള്ള കിട്ടാക്കടം ബാലൻസ് ഷീറ്റിൽ നിന്നും പോയിക്കിട്ടും. എന്നാൽ കിട്ടാക്കടത്തിന്റെ പരിഹാര പ്രൊവിഷനിംഗിന്റെ ഫലമായി ബാങ്കുകൾക്കു മൂലധനശോഷണം സംഭവിക്കുകയുമില്ല. സർക്കാർ ഖജനാവിൽ നിന്നും റീ-ക്യാപ്പിറ്റലൈസേഷനു പണം കൊടുക്കുകയും വേണ്ട’, തോമസ് ഐസക് പറയുന്നു.

ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം:

കുറച്ചു വൈകിയെങ്കിലും ഏറ്റവും അവസാനത്തെ ധനവിചാരം ‘ഒരു ചീത്ത ബാങ്കും ബാക്കി നല്ല ബാങ്കുകളും’ ചേർക്കുന്നു. കിട്ടാക്കടത്തിനു ചീത്ത ബാങ്ക് ഉണ്ടാക്കലാണ് ഏറ്റവും നല്ല പ്രതിവിധിയെന്നു വാദിക്കുന്ന പ്രഗത്ഭരുണ്ട്. എന്റെ നിലപാട് നേരെ കടകവിരുദ്ധമാണ്. 28 അസറ്റ് റീ-കൺസ്ട്രക്ഷൻ കമ്പനികൾ ഉണ്ടായിട്ടും നടക്കാത്ത കാര്യം ഇപ്പോൾ പുതിയ ഒന്ന് ഉണ്ടാക്കിയതുകൊണ്ട് നടക്കാൻ പോകുന്നില്ല. പക്ഷെ, ഇതൊരു മറുചോദ്യം ഉയർത്തുന്നുണ്ട്. എന്തിന് സർക്കാർ ഈ വൃഥാവ്യായാമത്തിനു പോകണം? ഇതിനുത്തരം ഈ ലേഖനത്തിൽ ഇല്ലായെന്ന് ഒരാൾ ചൂണ്ടിക്കാണിക്കുകയുണ്ടായി.

നേട്ടം മറ്റൊന്നല്ല. അഞ്ചു വർഷക്കാലം ബാങ്കുകളെ റീക്യാപിറ്റലൈസ് ചെയ്യാൻ ഖജനാവിൽ നിന്നും പണം കൊടുക്കണ്ട. ചീത്ത ബാങ്കിനു നൽകുന്ന 37000 കോടി രൂപയുടെ ഗ്യാരണ്ടിയിൽ അവർ ബാങ്കുകൾക്കു ബോണ്ടുകൾ നൽകും. അത്രയും തുകയ്ക്കുള്ള കിട്ടാക്കടം ബാലൻസ് ഷീറ്റിൽ നിന്നും പോയിക്കിട്ടും. എന്നാൽ കിട്ടാക്കടത്തിന്റെ പരിഹാര പ്രൊവിഷനിംഗിന്റെ ഫലമായി ബാങ്കുകൾക്കു മൂലധനശോഷണം സംഭവിക്കുകയുമില്ല. സർക്കാർ ഖജനാവിൽ നിന്നും റീ-ക്യാപ്പിറ്റലൈസേഷനു പണം കൊടുക്കുകയും വേണ്ട. അപ്പോൾ 5 വർഷം കഴിഞ്ഞാലോ? അത് അപ്പോൾ നോക്കാം. വേണ്ടി വന്നാൽ അപ്പോൾ ബാങ്കുകൾ തന്നെ വിൽക്കാം. ഇതാണു ബുദ്ധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button