MalappuramNattuvarthaLatest NewsKeralaNews

മലപ്പുറത്ത് കേസ് അന്വേഷണത്തിനെത്തിയ എസ്ഐയ്ക്ക് വെട്ടേറ്റു

ചെരിപ്പ് കമ്പനിയിലേക്ക് കല്ലെറിഞ്ഞതുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തെ ഹരീഷ് ആക്രമിക്കുകയായിരുന്നു

മലപ്പുറം: കൊണ്ടോട്ടി സ്റ്റേഷനിനിൽ നിന്ന് കേസ് അന്വേഷിക്കാനെത്തിയ എസ്ഐയ്ക്ക് വെട്ടേറ്റു. പള്ളിക്കൽ ബസാർ മിനി എസ്റ്റേറ്റിൽ പരാതി അന്വേഷിക്കാൻ എത്തിയ എസ്ഐ ഒകെ രാമചന്ദ്രനാണ് വെട്ടേറ്റത്‌. സാരമായി പപരിക്കേറ്റ എസ്ഐയെ ഉടൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.

സംഭവവുമായി ബന്ധപ്പെട്ട് പ്രതി പാലക്കുളങ്ങര ഹരീഷ് (45) നെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിയോടെ നടന്ന സംഭവത്തിൽ എസ്ഐയുടെ തോൾഭാഗത്ത് പ്രതി വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. ചെരിപ്പ് കമ്പനിയിലേക്ക് കല്ലെറിഞ്ഞതുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തെ ഹരീഷ് ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button