Latest NewsKeralaIndiaNews

റൈഡർമാർ കശ്‍മീരിലെ ‘വികസന’ വിവരങ്ങൾ വീഡിയോ ആക്കുന്നുവെന്ന് സന്ദീപ് വാര്യർ, അവരെല്ലാം ബിജെപിക്കാർ ആണെന്ന് ഷമ മുഹമ്മദ്

തിരുവനന്തപുരം: ബിജെപി കാശ്മീരികളെ അടിച്ചമർത്തുകയാണെന്ന് കോൺഗ്രസ് വാക്താവ് ഷമ മുഹമ്മദ്. മുസ്ലിം ആണെന്ന് പറഞ്ഞ് ബിജെപി കാശ്മീരിലുള്ളവരെ അടിച്ചമർത്തുകയാണെന്നാണ് ഷമ ആരോപിക്കുന്നത്. കശ്മീരിലെ വികസനവും അവിടുത്തെ ശാന്തതയും കേരളത്തിൽ നിന്നും പോകുന്ന റൈഡർമാർ വീഡിയോ ആക്കി പുറത്തിറക്കാറുണ്ടെന്ന് ബിജെപി വാക്താവ് സന്ദീപ് വാര്യർ തിരിച്ചടിച്ചു. എന്നാൽ, ഇത്തരം വീഡിയോകളൊക്കെ യുട്യൂബിൽ ഇടുന്നത് സന്ദീപ് വാര്യരും ബിജെപി പ്രവർത്തകരും ആണെന്നായിരുന്നു ഷമയുടെ മറുപടി. ഒരു ചാനൽ ചർച്ചയ്ക്കിടെയായിരുന്നു ഇവരുടെ പ്രതികരണം. രാജ്യ സുരക്ഷയുടെ കാര്യത്തിലും കശ്മീരിന്റെ കാര്യത്തിലും ഒരിക്കലും അഭിപ്രായ വ്യത്യാസം ഉണ്ടാകരുതെന്ന് സന്ദീപ് വാര്യർ വ്യക്തമാക്കി.

‘അവരെ അടിച്ചമർത്തിക്കഴിഞ്ഞാൽ അവർ പൊട്ടിത്തെറിക്കും. അവർക്ക് നിങ്ങൾ തൊഴിൽ കൊടുക്കണം. സമാധാനം കൊടുക്കണം. അത് നിങ്ങൾ ചെയ്യുന്നില്ല. അവിടെ മുസ്ലിം ആണെന്ന് പറഞ്ഞ് അവരെ അടിച്ചമർത്തുന്നു. അവരെ അടിച്ചമർത്തിക്കഴിഞ്ഞാൽ അവർ പൊട്ടിത്തെറിക്കും. ഏത് സംസ്ഥാനത്തും മുസ്ലിം ആണെന്ന് അറിഞ്ഞാൽ ബിജെപി അവിടെ ആടിച്ചമർത്തൽ നടത്തും. ലക്ഷദ്വീപിൽ നമ്മൾ കണ്ടതാണ്’, ഷമ മുഹമ്മദ് ആരോപിച്ചു.

Also Read:‘പൊതുജനങ്ങളോട് മാന്യമായി പെരുമാറണം’: പൊലീസ് ഉദ്യോഗസ്ഥർക്ക് പുതിയ മാർഗ നിർദ്ദേശങ്ങളുമായി സർക്കാർ

‘രാജ്യം ആരുഭരിച്ചോട്ടെ, ബിജെപിയോ കോൺഗ്രസോ ആരുമായിക്കൊള്ളട്ടെ. ഇന്ത്യ കശ്മീരിലെ ജനങ്ങളെ അടിച്ചമർത്തുകയാണ് എന്നാണു ഷമ മുഹമ്മദ് പറഞ്ഞത്. ഇത് കോൺഗ്രസിന്റെ അഭിപ്രായമാണോ? ഇന്ത്യാ ഗവൺമെന്റ് കാശ്മീരിനെ അടിച്ചമർത്തുകയാണ് എന്നാണു ഇവർ പറയുന്നത്. ഒരിക്കലും ഇതിനോട് യോജിക്കാൻ കഴിയില്ല. സർക്കാർ ഒരു സംസ്ഥാനത്തെയും അടിച്ചമർത്തുന്നില്ല. അത് ഈ രാജ്യത്തിന്റെ നിലപാട് ആണ്. രാഷ്ട്രീയക്കാരായിരിക്കെ, നമുക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരിക്കാം. പക്ഷെ രാജ്യ സുരക്ഷയുടെ കാര്യത്തിൽ, കശ്മീരിന്റെ കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല. ശത്രുക്കൾക്ക് ആയുധമായി നിന്നുകൊടുക്കുകയാണ്. നിങ്ങൾ ആരുടെ വാക്താവ് ആണ്? പാകിസ്ഥാന്റെ വാക്താവ് ആണോ ഇന്ത്യയുടെ വാക്താവ് ആണോ? കേരളത്തിൽ നിന്നും കാശ്മീരിലേക്കും ലഡാക്കിലേക്കും റൈഡ് പോകുന്ന ആളുകളുടെ വീഡിയോ കണ്ട് നോക്ക്. കാശ്മീരിൽ ഉണ്ടാകുന്ന ശാന്തതയും വികസനവും അവർ റിപ്പോർട്ട് ചെയ്യുന്നു. ഷമ മുഹമ്മദ് ഏത് ലോകത്താണ് ജീവിക്കുന്നത്? നിഷ്പക്ഷരായിട്ടുള്ള ആളുകളാണ് അവർ. ബിജെപിക്കാർ ഒന്നുമല്ല’, സന്ദീപ് വാര്യർ പറഞ്ഞു.

എന്നാൽ ഇതിനു ഷമ നൽകിയ മറുപടി, താൻ ഇന്ത്യ കാശ്മീരികളെ അടിച്ചമർത്തുന്നു എന്നല്ല പറഞ്ഞതെന്നും ബിജെപി കാശ്മീരിനെ അടിച്ചമർത്തുന്നു എന്നാണു പറഞ്ഞതെന്ന് എന്നായിരുന്നു. സന്ദീപ് വാര്യരും ബിജെപിക്കാരും ചേർന്ന് ഉണ്ടാക്കുന്നത് യുട്യൂബ് വീഡിയോസ് എന്നും അവർ പറഞ്ഞു. ഇതോടെ, ഇവർക്കെതിരെ വിമർശനവും പരിഹാസവുമാണ് സോഷ്യൽ മീഡിയകളിൽ ഉയരുന്നത്. കശ്‍മീരിലും ലഡാക്കിലും പോയിട്ടുള്ള റൈഡർമാരൊക്കെ എ.ബി.വി.പി ആണോയെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button