Latest NewsIndiaNews

ജനന നിരക്ക് കുറവ്: കൂടുതൽ കുട്ടികളുള്ള രക്ഷിതാക്കൾക്ക് 2.5 ലക്ഷം രൂപ സമ്മാനം നൽകി മിസോറം മന്ത്രി

ഐസ്വാൾ : ഏറ്റവുമധികം കുട്ടികളുള്ള രക്ഷിതാക്കൾക്ക് പ്രോത്സാഹന സമ്മാനം നൽകി മിസോറം കായിക മന്ത്രി റോബർട്ട് റോമാവിയ റോയ്‌തെ. 17 രക്ഷിതാക്കൾക്കാണ് മന്ത്രി സമ്മാനം നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് ബേബി ബൂം ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണ് കൂടുതൽ കുട്ടികളുള്ള  രക്ഷിതാക്കളെ പ്രോത്സാഹിപ്പിക്കുന്നതെന്ന്
അദ്ദേഹം പറഞ്ഞു. തന്റെ നിയോജക മണ്ഡലത്തിലെ രക്ഷിതാക്കളെയാണ്  അദ്ദേഹം അനുമോദിച്ചത്.

ഏഴ് ആൺകുട്ടികൾ ഉൾപ്പെടെ 15 കുട്ടികളുള്ള ചിങ്കാ വേങ്കിൽ നിന്നുള്ള വിധവയായ നങ്കുരാവിക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്. 1 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലിയതാങ്കി എന്ന മറ്റൊരു വിധവയ്‌ക്ക് രണ്ടാം സമ്മാനമായ 30,000 രൂപ ലഭിച്ചു. 13 കുട്ടികളാണ് ഇവർക്കുള്ളത്. 12 കുട്ടികളുള്ള മൂന്ന് പേർക്ക് മൂന്നാം സമ്മാനമായ 20,000 രൂപയും ലഭിച്ചു. ആകെ രണ്ടര ലക്ഷം രൂപയാണ് സമ്മാനമായി നൽകിയിരിക്കുന്നത്.

Read Also  :  ഗാന്ധി സ്മൃതിയാത്രയിൽ ഗാന്ധി നട്ട മാവ് തേടി എത്തിയ മുന്‍ മന്ത്രിയടങ്ങിയ കോണ്‍ഗ്രസ് നേതാക്കളെ അടിച്ചോടിച്ച് എസ്‌എഫ്‌ഐ

താരതമ്യേന ജനന നിരക്ക് കുറവുളള സംസ്ഥാനമാണ് മിസോറം. ജനന നിരക്ക് കുറഞ്ഞുവരുന്നത് സംസ്ഥാനത്തെ മോശമായി ബാധിക്കും. അതിനാലാണ് കുട്ടികളുടെ എണ്ണം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ പ്രവർത്തിക്കുന്നത്.

shortlink

Post Your Comments


Back to top button