ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ വീണ്ടും സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ആക്രമണത്തില്‍ ഒരു സൈനികന്‍ വീരമൃത്യുവരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ജൂനിയര്‍ കമ്മീഷണ്‍ ഓഫീസറാണ് വീരമൃത്യുവരിച്ചത്. പരിക്കേറ്റ ജവാന്മാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രജൗരി ജില്ലയില്‍ വ്യാഴാഴ്ച രാത്രിയോടെയായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്.
മെന്ദര്‍ താലൂക്കിലെ ബിംബെര്‍ ഗാലി ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധയിടങ്ങളില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഏഴോളം ഭീകരരെ സൈന്യം വധിച്ചിരുന്നു.
അതേസമയം കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാശ്മീരില്‍ ഭീകരരുമായുള്ള സംഘര്‍ഷം തുടരുകയാണ്. തിങ്കളാഴ്ച ജമ്മുകാശ്മീരിലെ പൂഞ്ചില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മലയാളി സൈനികന്‍ അടക്കം അഞ്ച് പേര്‍ വീരമൃത്യു വരിച്ചിരുന്നു. കൊട്ടാരക്കര വെളിയം ആശാമുക്ക് ഹരികുമാര്‍-മീന ദമ്പതികളുടെ മകന്‍ വൈശാഖ് ആണ് മരിച്ച മലയാളി സൈനികന്‍. പഞ്ചാബ് സ്വദേശികളായ സുബേധര്‍ ജസ്വീന്ദര്‍ സിംഗ്, മന്‍ദീപ് സിംഗ്, ഗഡ്ഡന്‍ സിംഗ്, യുപി സ്വദേശി സരത് സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ച മറ്റ് സൈനികര്‍.
Post Your Comments