ധാരളം ഔഷധഗുണങ്ങൾ നിറഞ്ഞ ഒന്നാണ് ചാമ്പയ്ക്ക. ജലാംശം കൂടുതലുള്ള ചാമ്പയ്ക്ക ശരീരത്തിന്റെ ജലനഷ്ടം പരിഹരിക്കാൻ സഹായിക്കുന്നതിനാൽ വയറിളക്കമുണ്ടാകുമ്പോൾ ഇവ കഴിക്കുന്നത് നല്ലതാണ്. സോഡിയം, അയേണ്‍, പൊട്ടാസ്യം, പ്രോട്ടീന്‍, ഫൈബര്‍, വൈറ്റമിൻസ് ധാരാളമുള്ളതിനാൽ പല ആരോഗ്യപ്രശ്നങ്ങൾക്കും ചാമ്പയ്ക്ക കഴിക്കുന്നത് പരിഹാരമാണ്. സാധാരണ പച്ചയ്ക്കോ ഉണക്കിയെടുത്ത് അച്ചാറിട്ടോ ആണ് ചാമ്പയ്ക്ക കഴിക്കാറുള്ളത്.
ഇതിന്റെ കുരു ഉണക്കിപ്പൊടിച്ച് കഴിയ്ക്കന്നത് തിമിരം, ഹ്രസ്വദൃഷ്ടി, ആസ്തമ പോലുള്ള രോഗങ്ങള്‍ക്കും ഇതിന്റെ പൂക്കള്‍ പനിയ്ക്കും മരുന്നാണ്. ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നതിനാൽ പ്രമേഹരോഗികള്‍ക്ക് ചാമ്പയ്ക്ക ശീലമാക്കാം. ദഹനപ്രശ്‌നങ്ങള്‍ക്കും സ്ത്രീകളിലെ സ്തനാര്‍ബുദ സാദ്ധ്യതയ്ക്കും പുരുഷന്മാരിലെ പ്രോസ്‌റ്റേറ്റ് ക്യാന്‍സറിനും ഇത് പരിഹാരമാണ്. വേനല്‍ക്കാലത്ത് സൂര്യാഘാതം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെയും ചാമ്പയ്ക്ക പ്രതിരോധിക്കും.
Post Your Comments