ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് സംവിധായകൻ സന്തോഷ് ശിവൻ. ഒമർ അബ്ദുല്ല അൽ ദർമക്കിയിൽ നിന്നാണ് സന്തോഷ് ശിവൻ വിസ സ്വീകരിച്ചത്. മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിലെ സിനിമകളുടെ ഭാഗമായി സന്തോഷ് ശിവൻ പ്രവർത്തിച്ചിട്ടുണ്ട്. ഹോളിവുഡിലും ബോളിവുഡിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കലാ-സാംസ്കാരിക രംഗങ്ങളിലെ പ്രതിഭകൾക്കാണ് യുഎഇ സർക്കാർ ഗോൾഡൻ വിസ അനുവദിക്കുന്നത്. 10 വർഷമാണ് യുഎഇ ഗോൾഡൻ വിസയുടെ കാലാവധി.
നേരത്തെ മമ്മൂട്ടി, മോഹൻലാൽ, ടൊവിനോ തോമസ്, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ആശാ ശരത്ത്, ആസിഫ് അലി, മീരാ ജാസ്മിൻ, സിദ്ദിഖ് എന്നീ താരങ്ങൾക്കും സംവിധായകൻ സലീം അഹമ്മദിനും ഗോൾഡൻ വിസ ലഭിച്ചിരുന്നു. മലയാള ചലച്ചിത്ര രംഗത്ത് നിന്ന് നടിയും അവതാരകയുമായ നൈല ഉഷയ്ക്കും അവതാരകനും നടനുമായ മിഥുൻ രമേശിനും ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്.
Read Also: ചിട്ടി തട്ടിപ്പിന് പിന്നാലെ പേരാവൂർ സൊസൈറ്റിയിൽ ലതർ ബാഗ് നിർമ്മാണ യൂണിറ്റിലും തിരിമറി
Post Your Comments