അബുദാബി: അൽ ദഫ്റ മേഖലയിലെ ആറ് ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ നിന്ന് റാപിഡ് കോവിഡ് ടെസ്റ്റിംഗ് സേവനം ലഭ്യമാകും. അബുദാബി ഹെൽത്ത് സർവീസ് കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്.
മദിനത് സായിദിലെ കോവിഡ് പ്രൈം അസ്സസ്മെന്റ് സെന്റർ, മദിനത് സായിദിലെ കോവിഡ് ഡ്രൈവ് ത്രൂ സേവന കേന്ദ്രം, ഗയതിയിലെ കോവിഡ് ഡ്രൈവ് ത്രൂ സേവന കേന്ദ്രം, ഡെൽമയിലെ കോവിഡ് ഡ്രൈവ് ത്രൂ സേവന കേന്ദ്രം, ലിവയിലെ കോവിഡ് ഡ്രൈവ് ത്രൂ സേവന കേന്ദ്രം, മർഫയിലെ കോവിഡ് ഡ്രൈവ് ത്രൂ സേവന കേന്ദ്രം എന്നിവിടങ്ങളിലാണ് റാപിഡ് കോവിഡ് പരിശോധനാ സേവനം ലഭ്യമാകുന്നത്. രാവിലെ എട്ടു മണി മുതൽ പത്ത് മണി വരെയാണ് സമയം.
ഈ കേന്ദ്രങ്ങളിൽ നടത്തുന്ന റാപിഡ് കോവിഡ് പരിശോധനകളുടെ ഫലം അഞ്ച് മണിക്കൂറിനിടയിൽ ലഭ്യമാണെന്നും അബുദാബി ഹെൽത്ത് സർവ്വീസ് വ്യക്തമാക്കിയിട്ടുണ്ട്. അഞ്ച് മണിക്കൂറിനിടയിൽ പരിശോധനാ ഫലം ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ സേവനത്തിനായി പരിശോധനയ്ക്കായി രജിസ്റ്റർ ചെയ്യുന്ന വേളയിൽ 250 ദിർഹം നൽകാവുന്നതാണ്. റാപിഡ് കോവിഡ് ടെസ്റ്റ് റിസൾട്ടുകൾ എസ്എംഎസിലൂടെയും അൽഹൊസൻസ് ആപ്പിലൂടെയും സേഹ ആപ്പിലൂടെയും ലഭ്യമാകും.
Post Your Comments