തിരുവനന്തപുരം: വിമാനത്താവള വികസനത്തിന് സ്വകാര്യവ്യക്തികളില്‍നിന്ന് നേരിട്ട് ഭൂമി ഏറ്റെടുക്കാനുള്ള നീക്കങ്ങളുമായി അദാനി ഗ്രൂപ്പ്. വിമാനത്താവളത്തിൽ കൂടുതല്‍ വികസനം നടത്തിയാല്‍ മാത്രമേ കൂടുതല്‍ വിദേശ സര്‍വിസുകള്‍ ആരംഭിക്കാനും വിമാനത്താവളത്തിന്റെ ലൈസന്‍സ് നിലനിര്‍ത്താനും കഴിയൂ. ഇത്തരത്തിൽ മുംബയ് വിമാനത്താവള നടത്തിപ്പ് അവകാശം നേടിയവര്‍ തുടര്‍വികസനത്തിന് സ്വകാര്യവ്യക്തികളില്‍നിന്ന് നേരിട്ട് ഭൂമി ഏറ്റെടുക്കുകയായിരുന്നു.
നേരത്തെ വിമാനത്താവളത്തിന്റെ രണ്ടാംഘട്ട വികസനത്തിനായി മുട്ടത്തറ പേട്ട വില്ലേജില്‍പെട്ട വള്ളക്കടവ്, വയ്യാമൂല പ്രദേശങ്ങളില്‍നിന്നായി 82 ഏക്കര്‍ സ്ഥലം വേണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ 2012 ഡിസംബര്‍ 24ന് കേന്ദ്ര വ്യോമയാന മന്ത്രി, എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍, ചീഫ് സെക്രട്ടറിയടക്കമുള്ളവരുടെ യോഗം വിളിക്കുകയും യോഗത്തില്‍ വിമാനത്താവള വികസനത്തിന് സ്ഥലം നല്‍കാന്‍ സര്‍ക്കാര്‍ തയാറാണെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.
‘ചരിത്രം പരിശോധിക്കുമ്പോള്‍, ഗോവയില്‍ ജയിച്ചാല്‍ കോണ്‍ഗ്രസിന് ഡല്‍ഹിയിലും ജയിക്കാം’: പി ചിദംബരം
ഇതിനിടെയാണ് വിമാനത്താവളം സ്വകാര്യവത്കരിക്കാന്‍ കേന്ദ്രമന്ത്രിസഭ യോഗം തീരുമാനിച്ചത്. കുടിയൊഴിപ്പിക്കപ്പെടുന്ന 171 കുടുംബങ്ങളെ കലക്ടറേറ്റില്‍ ഹിയറിങ്ങിന് വിളിച്ചെങ്കിലും 17 പേര്‍ ഒഴികെ മറ്റുള്ളവർ സ്വകാര്യവത്കരണം നടത്തുന്ന വിമാനത്താവളത്തിന് ഭൂമി വിട്ടുകൊടുക്കില്ലെന്ന് നിലപാട് സ്വീകരിച്ചു. ഇതോടെ സര്‍ക്കാറും പിന്മാറുകയായിരുന്നു.
Post Your Comments