ദുബായ്: ജെൻഡർ റിവീൽ പാർട്ടിയ്ക്ക് മോടി കൂട്ടാൻ കടുവയെ ഉപയോഗിച്ച ദമ്പതികൾക്ക് നേരെ വിമർശനം. ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ ജെൻഡർ മറ്റുള്ളവരെ അറിയിക്കാൻ ദമ്പതികൾ നടത്തുന്ന പാർട്ടികളാണ് ജെൻഡർ റിവീൽ പാർട്ടി. പല തരത്തിലാണ് ദമ്പതികൾ ഈ പാർട്ടി ആഘോഷിക്കുന്നത്. എന്നാൽ കടുവയെ ഉപയോഗിച്ചുള്ള ആഘോഷം അതിരുവിട്ടതായി പോയെന്നാണ് സാമൂഹ്യ മാദ്ധ്യമങ്ങൾ പറയുന്നത്.
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായതോടെയാണ് സൈബർ ലോകം ദമ്പതികൾക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്. ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ ജെൻഡർ അറിയിക്കുന്ന പാർട്ടിക്കിടെ കറുത്ത നിറത്തിലുള്ള ബലൂൺ കടുവ ചാടി പൊട്ടിക്കുന്നതാണ് വീഡിയോയിലുള്ളത്. കാർലോട്ട കാവല്ലരി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. എന്നാൽ ഇത് അഭിമാനിക്കാനുള്ള കാര്യമല്ലെന്നും വന്യമൃഗങ്ങളെ ഇത്തരം ആഘോഷങ്ങളിൽ ഉപയോഗിക്കുന്നത് ശരിയല്ലെന്നുമാണ് പൊതുവെ ഉയരുന്ന വിമർശനം.
Read Also: കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 29,400 വാക്‌സിൻ ഡോസുകൾ
Post Your Comments