അബുദാബി: ജോലിയും ശമ്പളുമില്ലാതെ മാസങ്ങളായി ദുരിതത്തിലായ മലയാളികൾ ഉൾപ്പെടെ 84 തൊഴിലാളികൾക്ക് ശമ്പള കുടിശിക തിരികെ ലഭിച്ചു. കോടതിയുടെ ഇടപെടലിലൂടെയാണ് തൊഴിലാളികൾക്ക് കുടിശ്ശിക തിരിച്ചുകിട്ടിയത്. 52 ലക്ഷം ദിർഹത്തിന്റെ ശമ്പള കുടിശ്ശികയാണ് തൊഴിലാളികൾക്ക് ലഭിച്ചത്. എല്ലാ തൊഴിലാളികളുടെയും പ്രശ്‌നം പ്രത്യേകം കേട്ട ശേഷമാണ് കേസ് കോടതി തീർപ്പാക്കിയത്.
Read Also: ഉത്രയുടെ അമ്മയുടെ പ്രതികരണം നീതി ദേവതയെ നിഷേധിക്കലാണ്: ജോമോൻ പുത്തൻപുരയ്ക്കൽ
തൊഴിലാളികളെ താമസ സ്ഥലത്തു നിന്ന് ഇറക്കിവിടുന്നതിനെയും കോടതി തടഞ്ഞിരുന്നു. ഇതിനോടൊപ്പം മറ്റു കമ്പനികളിലേക്കു ജോലി മാറാനുള്ള സൗകര്യവും തൊഴിലാളികൾക്കായി ഒരുക്കിയിരുന്നു. ഒരിക്കലും കിട്ടില്ല എന്നു കരുതിയിരുന്ന ശമ്പള കുടിശിക തിരികെ ലഭിച്ചതിന്റെ ആശ്വാസത്തിലാണ് തൊഴിലാളികൾ. കിട്ടിയ തുകയുമായി നാട്ടിലേക്ക് പോകാനിരിക്കുകയാണ് പലരും.
Read Also: മറ്റൊരു ജീവിതം സ്വപ്‌നം കണ്ട് ഭാര്യയെ കൊലപ്പെടുത്തിയ സൂരജിന്റെ ഇനിയുള്ള ജീവിതം ജയിലഴിക്കുള്ളില്‍
മറ്റു കമ്പനിയിൽ ജോലി ലഭിച്ചവർ നാട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു തിരിച്ചവന്നശേഷം പുതിയ ജോലിയിൽ പ്രവേശിക്കും. അതേസമയം കോടതിക്കും തൊഴിൽ വകുപ്പ് മന്ത്രാലയ ഉദ്യോഗസ്ഥർക്കും തൊഴിലാളികൾ നന്ദി രേഖപ്പെടുത്തി.
Post Your Comments