തിരുവനന്തപുരം: മണ്ഡല മകര വിളക്ക് തീര്‍ത്ഥാടനം ആരംഭിക്കാനിരിക്കെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് പോലും കഴിയാത്ത സാമ്പത്തിക പ്രതിസന്ധിയാണ് ബോര്‍ഡ് നേരിടുന്നതെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് ബോര്‍ഡ് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരിനോട് 100 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം സര്‍ക്കാര്‍ ഗൗരവപൂര്‍വം പരിശോധിക്കുകയാണെന്നും
മന്ത്രി നിയമസഭയില്‍ പറഞ്ഞു.
ബജറ്റില്‍ പ്രഖ്യാപിച്ച ഗ്രാന്റില്‍ നിന്ന് 100 കോടിയും, 10 കോടി ആന്വല്റ്റിയും നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന് കത്ത് നല്‍കിയിരിക്കുന്നത്. ശബരിമല ഈ മാസം തുറക്കാനിരിക്കെ മുന്നൊരുക്കങ്ങള്‍ക്ക് പണമില്ലെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, 2021 ഫെബ്രുവരി മുതല്‍ വിരമിച്ചവര്‍ക്ക് അനൂകുല്യങ്ങള്‍ നല്‍കിയിട്ടില്ലെന്നും ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനെ അറിയിച്ചു. ജീവനക്കാര്‍ക്ക് അടുത്ത മാസങ്ങളില്‍ ശമ്പളം നല്കാന് പണമില്ലാത്ത അവസ്ഥയാണെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യമാണ് ഇപ്പോള്‍ ദേവസ്വം മന്ത്രി നിയമസഭയില്‍ അറിയിച്ചിരിക്കുന്നത്.
നവംബര്‍ 11 ന് ശബരിമല നട തുറക്കാനിരിക്കെയാണ് പ്രതിസന്ധി രൂക്ഷമാണെന്ന് മന്ത്രി തന്നെ വ്യക്തമാക്കുന്നത്. തീര്‍ത്ഥാടന കാലവുമായി ബന്ധപ്പെട്ട് രണ്ട് മാസം നീണ്ടു നില്ക്കുന്ന മുന്നൊരുക്കങ്ങളാണ് നടത്തേണ്ടത്. എന്നാല്‍, ദേവസ്വം ബോര്‍ഡില്‍ പണമില്ലാത്തതിനാല്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിന് സാധിക്കുന്നില്ലെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
Post Your Comments