ദേഷ്യം മാനുഷികമായ വികാരമാണ്. എന്നാൽ അമിതമായ ദേഷ്യം മനുഷ്യരിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. ഉത്കണ്ഠ, ഡിപ്രഷൻ തുടങ്ങിയ പ്രശ്‌നങ്ങൾ അമിതമായ ദേഷ്യത്താൽ ഉണ്ടാകും. ഇതെല്ലാം തന്നെ മാനസിക, ശാരീരിക ആരോഗ്യത്തെ മോശമായി ബാധിക്കുന്നവയാണ്. ദേഷ്യം പുറത്തേയ്ക്ക് പ്രകടിപ്പിക്കുന്നതും മനസിൽ തന്നെ സൂക്ഷിക്കുന്നതും നല്ലതല്ല.
Read Also : കുട്ടികൾക്കെതിരായ കുറ്റകൃത്യം അന്വേഷിക്കാൻ റോബോട്ട് പോലീസ്: ഔദ്യോഗികമായി ചുമതല കൈമാറി
അമിത ദേഷ്യം ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഹൃദയത്തെയാണ്. ഹൃദയാഘാത സാധ്യതയും വളരെ കൂടുതലാണ്. ദേഷ്യപ്പെടുന്നത് സ്‌ട്രോക്ക് വരാനുള്ള സാധ്യത വർദ്ധിപ്പിക്കും. തലച്ചോറിൽ രക്തസ്രാവമുണ്ടാകാനും രക്തം കട്ട പിടിക്കാനുമെല്ലാം ഇത് കാരണമാകും. അമിത ദേഷ്യം ബി.പി കൂട്ടുന്നു. ദേഷ്യം ആന്റിബോഡിയായി ഇമ്യൂണോഗ്ലോബിൻ എയിൽ കുറവ് വരുത്തും. ഈ ആന്റിബോഡി ശരീരത്തിന് പ്രതിരോധം നൽകുന്ന ഒന്നാണ്. കൂടാതെ ദേഷ്യം ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾക്കും ഇടയാക്കും.
Post Your Comments