ErnakulamLatest NewsKeralaNattuvarthaNews

മോൻസനുമായി ബന്ധം: പുരാവസ്തു തട്ടിപ്പ് കേസിൽ മാധ്യമ പ്രവര്‍ത്തകന്‍ സഹിന്‍ ആന്‍റണിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

കൊച്ചി: മോൻസന്‍ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ മാധ്യമ പ്രവർത്തകൻ സഹിൻ ആൻറണിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. സഹിന് മോൻസണുമായി ബന്ധമുണ്ടെന്ന് പരാതിക്കാർ ആരോപിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്.

ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട വിവാദ സമയത്ത് ശബരിമലയിലെ പൂജ വിധികളിൽ അവകാശം ഈഴവര്‍ക്കും, മലയരയര്‍ക്കും മാത്രം ആണെന്ന തരത്തില്‍ ചെമ്പോല തിട്ടൂരം ഉയർത്തി സഹിന്‍ ചാനലിൽ വാര്‍ത്ത നല്‍കിയിരുന്നു. മോന്‍സന്‍ മാവുങ്കലിന്‍റെ കൈവശം ഉണ്ടായിരുന്ന വ്യാജരേഖയാണ് സഹിന്‍ ഇതിനായി ഉപയോഗിച്ചത്.

സൗദി രാജകുടുംബം ട്രംപിന് നല്‍കിയ പുലിത്തോലും കടുവരോമം കൊണ്ടുണ്ടാക്കിയ സമ്മാനങ്ങളും വ്യാജമെന്ന് റിപ്പോര്‍ട്ട്

അതേസമയം, മോന്‍സന്‍ മാവുങ്കലിന്‍റെ അറസ്റ്റോടെയാണ് ചെമ്പോലയുടെ ആധികാരികത വെളിവായത്. അന്വേഷണത്തില്‍ ചെമ്പോല വ്യാജമാണെന്ന് തെളിഞ്ഞു. മോന്‍സന്‍ മാവുങ്കലിന്‍റെ പക്കലുണ്ടായിരുന്ന ശബരിമല ചെമ്പോല തിട്ടൂരം വ്യാജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറയുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button