
ദുബായ്: ടി20 ലോകകപ്പിന്റെ ഭാഗമായി മുൻ ക്യാപ്റ്റൻ എംഎസ് ധോണി ഇന്ത്യൻ ടീമിന്റെ മുഖ്യ ഉപദേഷ്ടാവാകുന്നത് പ്രതിഫലം കൈപ്പറ്റാതെയാണെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. വാർത്ത ഏജൻസിയോടാണ് ബിസിസിഐ പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്.
2019 ലോകകപ്പോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച 40കാരനായ താരം നിലവിൽ ഐപിഎല്ലിന്റെ തിരക്കിലാണ്. വെള്ളിയാഴ്ച നടക്കുന്ന പതിനാലാം സീസൺ ഐപിഎല്ലിന്റെ ഫൈനലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ വീണ്ടും കിരീടത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ധോണി.
Read Also:- ബദാം സ്ഥിരമായി കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകൻമാരിൽ ഒരാളായ ധോണിയുടെ മുൻപരിചയവും തന്ത്രങ്ങളും ടീമിന് മുതൽക്കൂട്ടാവുമെന്നാണ് വിലയിരുത്തൽ. 2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ധോണിയുടെ നായകത്വത്തിന് കീഴിലാണ് ഇന്ത്യ സ്വന്തമാക്കിയത്.
Post Your Comments