Latest NewsKeralaNews

ഉത്ര വധക്കേസ്: ജനം ആ​ഗ്രഹിക്കുന്നത് സൂരജിന്റെ വധശിക്ഷയെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ

താൻ ഇതുവരെ ഒരു കേസിലും വധശിക്ഷയ്‌ക്ക് വേണ്ടി വാദിച്ചിട്ടില്ല

കൊല്ലം: ഉത്ര വധക്കേസിൽ പ്രതി സൂരജിന്റെ വധ ശിക്ഷയാണ് പൊതുജനം ആഗ്രഹിക്കുന്നതെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജ്. നിയമപരമായ ബാധ്യതയാണ് താൻ നിറവേറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോക്കൽ പൊലീസ് നടത്തിയ ശക്തമായ അന്വേഷണത്തെയും അദ്ദേഹം അഭിനന്ദിച്ചു.

‘സൂരജ് പരമാവധി ശിക്ഷ അർഹിക്കുന്നുണ്ട്. താൻ ഇതുവരെ ഒരു കേസിലും വധശിക്ഷയ്‌ക്ക് വേണ്ടി വാദിച്ചിട്ടില്ല. ഇതാദ്യമായാണ് കോടതിയിൽ അത്തരമൊരു കാര്യം ആവശ്യപ്പെടുന്നത്. ജീവിതത്തിൽ ആദ്യമായാണ് സൂരജിനെപ്പോലെ ഒരു ക്രിമിനലിനെ പരിചയപ്പെടുന്നത്’- ജി മോഹൻരാജ് പറഞ്ഞു.

Read Also  :  എയർ ഇന്ത്യ, നാടിന്റെ പൊതുസ്വത്തുക്കൾ ചുളുവിലയ്ക്ക് വിൽക്കുന്ന ഏർപ്പാട്: രൂക്ഷ വിമർശനവുമായി തോമസ് ഐസക്ക്

വൈകാരികതയ്‌ക്കപ്പുറം നിയമപരമായ ഒരു ബാധ്യത കൂടി തനിക്ക് ഈ കേസിലുണ്ട്. വധശിക്ഷയുടെ ശരി തെറ്റുകളക്കുറിച്ചുള്ള വ്യക്തിപരമായ ഒരു അഭിപ്രായങ്ങളും ഇതിലില്ലെന്നും സമൂഹത്തിന്റെ കളക്ടീവ് ആയിട്ടുളള ആവശ്യം മാത്രമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഉത്ര വധക്കേസിൽ പൊലീസിന്റെ അന്വേഷണ രീതി തുടക്കം മുതൽ മികച്ചതാണ്. വളരെ സൂക്ഷ്മതയോടും കൃത്യതയോടും കൂടിയാണ് അന്വേഷണം നടന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ അന്വേഷണം മോശമാണെന്ന് പറയാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button