ന്യൂഡല്‍ഹി: നിലവിലെ ആഗോള ഊര്‍ജ്ജപ്രതിസന്ധി രാജ്യത്തെ ബാധിക്കില്ലെന്ന് കല്‍ക്കരി വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷി. എല്ലാ സംസ്ഥാനങ്ങള്‍ക്കും ആവശ്യമുള്ള കല്‍ക്കരി എത്തിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് ഒരു സംസ്ഥാനത്തും ഊര്‍ജ്ജക്ഷാമം ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ മാസങ്ങള്‍ക്ക് മുമ്പേ സ്വീകരിച്ചെന്ന് പ്രഹ്ലാദ് ജോഷി പറഞ്ഞു. 22 ദിവസത്തേയ്ക്കുള്ള കല്‍ക്കരി ശേഖരം ഇന്ത്യയുടെ പക്കലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആവശ്യമുള്ള സംസ്ഥാനങ്ങളില്‍ കല്‍ക്കരി എത്തിക്കുകയാണെങ്കിലും കനത്ത മഴ ചില പ്രദേശത്തെ തീവണ്ടി ഗതാഗതത്തെ ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം പല സംസ്ഥാനങ്ങള്‍ക്കും അവര്‍ ആവശ്യപ്പെട്ടതിനെക്കാള്‍ കൂടുതല്‍ കല്‍ക്കരി കഴിഞ്ഞ ദിവസം എത്തിച്ചിരുന്നെന്നും ചില സംസ്ഥാനങ്ങള്‍ കല്‍ക്കരി അധികമാണെന്ന് പറഞ്ഞ് തിരിച്ചയച്ചതായും പ്രഹ്ലാദ് ജോഷി പറഞ്ഞു.
Post Your Comments