ThiruvananthapuramKeralaNattuvarthaLatest NewsNews

സംസ്ഥാനത്ത് മഴയ്ക്ക് ശമനം: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദത്തിന് സാധ്യത, മൂന്ന് ദിവസം കൂടി മഴ

അറബിക്കടലിലെ ചക്രവാത ചുഴിക്ക് പുറമേ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയ്ക്ക് നേരിയ ശമനം. അതേസമയം അറബിക്കടലിലെ ചക്രവാത ചുഴിക്ക് പുറമേ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച ഉച്ചയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാനാണ് സാധ്യത. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. കേരളം, ലക്ഷദ്വീപ് തീരങ്ങളില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തി.

അതേസമയം വടക്കന്‍ കേരളത്തില്‍ മഴക്ക് ശമനമുണ്ടായിട്ടുണ്ട്. കോഴിക്കോട് എവിടെയും കാര്യമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മലപ്പുറത്ത് ഇപ്പോള്‍ ചില ഭാഗങ്ങളില്‍ മാത്രമാണ് നേരിയ തോതില്‍ മഴ പെയ്യുന്നത്. പാലക്കാട് മഴ തുടരുന്നുണ്ടെങ്കിലും ശക്തമല്ല. വയനാട്ടില്‍ മഴയെ തുടര്‍ന്ന് കാര്യമായ പ്രശ്നങ്ങള്‍ ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button