AlappuzhaLatest NewsKeralaNattuvarthaNews

പെട്ടിഓട്ടോയുടെ വാതില്‍ ചില്ലില്‍ തലകുടുങ്ങിയ നാല് വയസുകാരന്‍ കഴുത്ത് മുറുകി മരിച്ചു

വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം.

ആലപ്പുഴ: പിതാവിന്റെ പെട്ടിഓട്ടോയുടെ വാതില്‍ ചില്ലില്‍ തലകുടുങ്ങിയ നാല് വയസുകാര ദാരുണാന്ത്യം. വാതിൽ ചില്ലിൽ കഴുത്ത് മുറുകി കുട്ടി മരിച്ചു. ആലപ്പുഴ പുന്നപ്ര കുറവന്‍തോട് മണ്ണാന്‍പറമ്ബില്‍ ഉമറുല്‍ അത്താബിന്റെയും അന്‍സിലയുടെയും മകനായ മുഹമ്മദ് ഹനാനാണ് മരണപ്പെട്ടത്. വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം.

read also: അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ആദ്യം അച്ഛന്‍ പീഡിപ്പിച്ചു:​ 17കാരിയെ പീഡനത്തിനിരയാക്കിയത് രാഷ്ട്രീയക്കാർ ഉൾപ്പെടെ 28 പേർ​

ഉച്ചയൂണിന് ഉമറുല്‍ അത്താബ് വീട്ടിലെത്തിയ സമയത്ത് ഹനാന്‍ ഓട്ടോയുടെ മുന്‍ചക്രത്തില്‍ കയറി പകുതിയടഞ്ഞ ചില്ലിലൂടെ അകത്തേക്ക് കടക്കാന്‍ ശ്രമിച്ചു. ഇതിനിടെ കുട്ടിയുടെ കാല്‍വഴുതിപ്പോയി. ചില്ലിൽ കുടുങ്ങി കഴുത്തിലെ ഞരമ്ബ് മുറിഞ്ഞാണ് കുട്ടി മരിച്ചത്.

കുട്ടിയുടെ ശബ്‌ദമൊന്നും കേള്‍ക്കാത്തതിനാല്‍ അന്വേഷിച്ചെത്തിയ മാതാപിതാക്കള്‍ വണ്ടിയുടെ ചില്ലിന് മുകളില്‍ തലകുടുങ്ങിയ കുട്ടിയെ കണ്ടു. ഉടനെ ആലപ്പുഴയിലെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞു. മുഹമ്മദ് അമീനാണ് ഹനാന്റെ സഹോദരന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button