Latest NewsIndiaNews

സുരക്ഷാ സേന കൊലപ്പെടുത്തിയ ഭീകരരുടെ സംസ്‌കാര ചടങ്ങിനിടെ ജനക്കൂട്ടത്തിന് നേരെ വെടിവെയ്പ്പ്: അഞ്ച് പേര്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ കാംഗ്പോക്പി ജില്ലയിലെ ബി ഗാംനോം ഗ്രാമത്തിലായിരുന്നു സംഭവം

ഇംഫാല്‍: സുരക്ഷാ സേന കൊലപ്പെടുത്തിയ ഭീകരരുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ ജനക്കൂട്ടത്തിന് നേരെ ഭീകരരുടെ ആക്രമണം. വെടിവെയ്പ്പില്‍ നാട്ടുകാരായ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. മണിപ്പൂരില്‍ കാംഗ്പോക്പി ജില്ലയിലെ ബി ഗാംനോം ഗ്രാമത്തിലായിരുന്നു സംഭവം.

കഴിഞ്ഞ ദിവസം ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സേന തിരച്ചില്‍ നടത്തിയിരുന്നു. അന്വേഷണത്തിനിടെ കണ്ടെത്തിയ നാലു ഭീകരരെ സുരക്ഷാ സേന കൊലപ്പെടുത്തുകയായിരുന്നു. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഈ നാലു ഭീകരരുടെ സംസ്‌കാര ചടങ്ങ് നടക്കുന്നതിനിടെയാണ് കൂകി ഭീകരര്‍ ജനക്കൂട്ടത്തിന് നേരെ ആക്രമണം നടത്തിയത് എന്ന് ഐജി ലുന്‍സെയ് കിപ്ഗെന്‍ പറഞ്ഞു. അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നാലെ ജനങ്ങള്‍ ഗ്രാമത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ടു.

ഇംഫാല്‍ ഈസ്റ്റ് പൊലീസ് കമാന്‍ഡോ ടീം, സ്പെഷ്യല്‍ കമാന്‍ഡോ, തൗബാല്‍ പൊലീസ് കമാന്‍ഡോ, 16 അസം റൈഫിള്‍സ് ടീം, സുരക്ഷാ സേന ഉള്‍പ്പെടെയുള്ളവരുടെ സംയുക്ത സംഘമാണ് വ്യാപക പരിശോധന നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button