Latest NewsIndiaNews

ചതിക്കുഴിയില്‍ വീണ് ജീവിതം നശിച്ച് പെണ്‍കുട്ടികള്‍, പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ച് കാമുകനും സുഹൃത്തുക്കളും

മംഗളൂരു: പ്രണയം നടിച്ച് പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ച ശേഷം ലൈംഗികമായി പീഡിപ്പിച്ചു. കേസില്‍ കാമുകന്‍ ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബണ്ട്വാള്‍ സ്വദേശിനിയായ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതികളായ കാമുകന്‍ കാപ്പുവിലെ കെ.എസ് ശരത്‌ഷെട്ടി, മാരുതി മഞ്ജുനാഥ്, ഇദായത്തുല്ല, ലോഡ്ജ് മാനേജര്‍ സതീഷ് എന്നിവരെയാണ് ബണ്ട്വാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ബണ്ട്വാളിലെ പതിനാറുകാരിയായ പെണ്‍കുട്ടിയെ സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ശരത് പ്രണയം നടിച്ച് വശത്താക്കുകയും മംഗളൂരുവിലേക്ക് വിളിച്ചുവരുത്തുകയുമായിരുന്നു. കഴിഞ്ഞദിവസം മംഗളൂരുവിലെത്തിയ പെണ്‍കുട്ടിയെ തനിക്ക് വിശ്രമിക്കണമെന്ന് പറഞ്ഞ് ലോഡ്ജിലെത്തിക്കുകയും സുഹൃത്തുക്കളായ ഇദായത്തുല്ല, മുറി സംഘടിപ്പിച്ചുകൊടുത്ത സതീഷ് എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് ശരത് ബന്ധുവായ മാരുതിയെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി.

ലോഡ്ജില്‍ എത്തിയ മാരുതിയും പെണ്‍കുട്ടിയ പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങളും സംഘം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. അവശയായ പെണ്‍കുട്ടിയെ സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം വീട്ടിലേക്ക് ബസ് കയറ്റിവിട്ടു. പെണ്‍കുട്ടിക്ക് രക്തസ്രാവുണ്ടായതോടെ വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തായത്. തുടര്‍ന്ന് നല്‍കിയ പരാതിയില്‍ ശരത്‌ഷെട്ടി അടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button