Latest NewsNewsIndia

ആഭ്യന്തര വിമാന സർവീസുകൾക്കുള്ള നിയന്ത്രണം നീക്കി കേന്ദ്രസർക്കാർ

കോവിഡ്​ സാഹചര്യവും യാത്രക്കാരുടെ എണ്ണവും പരിഗണിച്ച്​ മുഴുവൻ വിമാനസർവീസുകളും നടത്താനുള്ള അനുമതി നൽകുകയാണെന്ന്​ വ്യോമയാനമന്ത്രാലയം പുറത്തിറക്കിയ പ്രസ്​താവനയിൽ പറയുന്നു.

ന്യൂഡൽഹി: ആഭ്യന്തര വിമാന സർവീസുകൾക്കുള്ള നിയന്ത്രണം നീക്കി കേന്ദ്രസർക്കാർ. രാജ്യത്ത്​ കോവിഡ്​ രോഗികളുടെ എണ്ണം കുറയുന്നതിനെ തുടർന്നാണ് ആഭ്യന്തര വിമാന സർവീസുകൾക്കുള്ള നിയന്ത്രണം കേന്ദ്രസർക്കാർ നീക്കിയത്. ഒക്​ടോബർ 18 മുതൽ മുഴുവൻ സീറ്റിലും യാത്രക്കാരെ പ്രവേശിപ്പിച്ച് വിമാനകമ്പനികൾക്ക് സർവീസ്​ ​ നടത്താം. നിലവിൽ 85 ശതമാനം സർവീസുകൾ മാത്രമാണ്​ കമ്പനികൾ നടത്തുന്നത്​.

Read Also:  ഘനി ബാഗുകള്‍ നിറയെ പണവുമായി രാജ്യം വിട്ടത് ഞാന്‍ കണ്ടിട്ടുണ്ട് : തെളിവുകൾ പുറത്തുവിടാന്‍ തയ്യാറാണെന്ന് അംഗരക്ഷകന്‍

കോവിഡ്​ സാഹചര്യവും യാത്രക്കാരുടെ എണ്ണവും പരിഗണിച്ച്​ മുഴുവൻ വിമാനസർവീസുകളും നടത്താനുള്ള അനുമതി നൽകുകയാണെന്ന്​ വ്യോമയാനമന്ത്രാലയം പുറത്തിറക്കിയ പ്രസ്​താവനയിൽ പറയുന്നു. വിമാനകമ്പനികൾ കോവിഡ്​ മാനദണ്ഡം കർശനമായി പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്​. കഴിഞ്ഞ വർഷം ലോക്​ഡൗൺ കഴിഞ്ഞ്​ വിമാന സർവീസുകൾ ആരംഭിച്ചപ്പോൾ 50 ശതമാനം സർവീസുകൾക്ക്​ മാത്രമാണ്​ അനുമതി നൽകിയിരുന്നത്​. പിന്നീട്​ ഇത്​ ഘട്ടംഘട്ടമായി ഉയർത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button