Latest NewsNewsIndia

സേവിക്കുകയെന്നതാണ്​ എന്‍റെ ആദ്യ മതം, ആളുകളുടെ ഹൃദയത്തില്‍ കൂടുതല്‍ ഇടം ലഭിക്കുക എന്നതിനാണ്​ പ്രധാന്യം: മനേക ഗാന്ധി

ന്യൂഡല്‍ഹി: സേവിക്കുകയെന്നതാണ്​ തന്‍റെ ആദ്യ മതമെന്നും ആളുകളുടെ ഹൃദയത്തില്‍ കൂടുതല്‍ ഇടം ലഭിക്കുക എന്നതിനാണ്​ പ്രധാന്യമെന്നും മനേക ഗാന്ധി. ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന്​ പുറത്തായതിനെ സംബന്ധിച്ചുള്ള പ്രതികരണത്തിലാണ് എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി തന്റെ നയം വ്യക്തമാക്കിയത്. ബി.ജെ.പിയുമായുള്ള 2 പതിറ്റാണ്ട്​ നീണ്ട ബന്ധത്തില്‍ താന്‍ സംതൃപ്​തയാണെന്നും ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കിയത് ​ ​ത​ന്‍റെ വില കുറച്ചിട്ടില്ലെന്നുമായിരുന്നു മനേക ഗാന്ധിയുടെ പ്രതികരണം.

Also Read:കെ ടി ജലീലിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കണ്ണൂര്‍ സ്വദേശിക്കെതിരെ കേസെടുത്ത് പോലീസ്

‘ബി.ജെ.പിയുമായുള്ള 20 വര്‍ഷത്തെ ബന്ധത്തില്‍ താന്‍ സംതൃപ്​തയാണ്​. നിര്‍വാഹക സമിതിയില്‍ ഇല്ലാത്തത്​ ഒരിക്കലും ഒരാളുടെ വില കുറക്കില്ല. സേവിക്കുകയെന്നതാണ്​ എന്‍റെ ആദ്യ മതം. ആളുകളുടെ ഹൃദയത്തില്‍ കൂടുതല്‍ ഇടം ലഭിക്കുക എന്നതിനാണ്​ പ്രധാന്യം’, മനേക ഗാന്ധി പറഞ്ഞു.

‘മറ്റു മുതിര്‍ന്ന നേതാക്കളില്‍ പലര്‍ക്കും നിര്‍വാഹക സമിതിയില്‍ സ്​ഥാനം ലഭിച്ചിട്ടില്ല. പുതിയ തലമുറക്ക്​ അവസരങ്ങള്‍ ലഭിക്കണം. എന്‍റെ കടമകളെക്കുറിച്ച്‌​ ബോധ്യമുണ്ട്​. എന്‍റെ മണ്ഡലത്തിലെ ജനങ്ങളെ സേവിക്കുകയെന്നതാണ്​ ആദ്യ ചുമതല’, മനേക ഗാന്ധി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button