ന്യൂഡല്‍ഹി: സേവിക്കുകയെന്നതാണ് തന്‍റെ ആദ്യ മതമെന്നും ആളുകളുടെ ഹൃദയത്തില്‍ കൂടുതല്‍ ഇടം ലഭിക്കുക എന്നതിനാണ് പ്രധാന്യമെന്നും മനേക ഗാന്ധി. ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് പുറത്തായതിനെ സംബന്ധിച്ചുള്ള പ്രതികരണത്തിലാണ് എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി തന്റെ നയം വ്യക്തമാക്കിയത്. ബി.ജെ.പിയുമായുള്ള 2 പതിറ്റാണ്ട് നീണ്ട ബന്ധത്തില്‍ താന്‍ സംതൃപ്തയാണെന്നും ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കിയത് തന്റെ വില കുറച്ചിട്ടില്ലെന്നുമായിരുന്നു മനേക ഗാന്ധിയുടെ പ്രതികരണം.
Also Read:കെ ടി ജലീലിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കണ്ണൂര്‍ സ്വദേശിക്കെതിരെ കേസെടുത്ത് പോലീസ്
‘ബി.ജെ.പിയുമായുള്ള 20 വര്‍ഷത്തെ ബന്ധത്തില്‍ താന്‍ സംതൃപ്തയാണ്. നിര്‍വാഹക സമിതിയില്‍ ഇല്ലാത്തത് ഒരിക്കലും ഒരാളുടെ വില കുറക്കില്ല. സേവിക്കുകയെന്നതാണ് എന്‍റെ ആദ്യ മതം. ആളുകളുടെ ഹൃദയത്തില്‍ കൂടുതല്‍ ഇടം ലഭിക്കുക എന്നതിനാണ് പ്രധാന്യം’, മനേക ഗാന്ധി പറഞ്ഞു.
‘മറ്റു മുതിര്‍ന്ന നേതാക്കളില്‍ പലര്‍ക്കും നിര്‍വാഹക സമിതിയില്‍ സ്ഥാനം ലഭിച്ചിട്ടില്ല. പുതിയ തലമുറക്ക് അവസരങ്ങള്‍ ലഭിക്കണം. എന്‍റെ കടമകളെക്കുറിച്ച് ബോധ്യമുണ്ട്. എന്‍റെ മണ്ഡലത്തിലെ ജനങ്ങളെ സേവിക്കുകയെന്നതാണ് ആദ്യ ചുമതല’, മനേക ഗാന്ധി വ്യക്തമാക്കി.
Post Your Comments