തിരുവനന്തപുരം: സര്‍ക്കാരിനെതിരെ പ്രതിപക്ഷമുയർത്തുന്ന ആരോപണങ്ങളെ ചാനലുകളിലും, പൊതു വേദികളിലും പ്രതിരോധിക്കുന്നതിലൂടെ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന സംസ്ഥാനത്തെ രണ്ടു തീപ്പൊരി നേതാക്കന്മാർ ദേശീയ തലത്തിലേക്ക് ഉയരുന്നുവെന്നു റിപ്പോർട്ട്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം ഡി വൈ എഫ് ഐ അഖിലേന്ത്യ പ്രസിഡന്റാകുമെന്ന് സൂചന.
read also: സാധാരണക്കാരെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല: വി ഡി സതീശന്‍
നിലവില്‍ ഡി വൈ എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് മന്ത്രി മുഹമ്മദ് റിയാസാണ്. ഇദ്ദേഹം സ്ഥാനമൊഴിയുന്ന അവസരത്തിലാണ് റഹിം ദേശീയ തലത്തിലേക്ക് എത്തുന്നത്. അടുത്തയാഴ്ച ചേരുന്ന ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി പുതിയ പ്രസിഡന്റിനെ തീരുമാനിക്കുമെന്നാണ് വിവരം. റഹിമിനൊപ്പം യുവ നേതാവായ ജെയ്ക്ക് സി തോമസും ദേശീയതലത്തിലേക്ക് എത്തുമെന്നാണ് വിവരം. ഈ നേതാക്കള്‍ ദേശീയ തലത്തിലേക്ക് തങ്ങളുടെ തട്ടകം മാറ്റുമ്പോള്‍ കേരളത്തില്‍ ഡി വൈ എഫ് ഐയുടെ നേതൃ നിരയിൽ ആരുണ്ടാകുമെന്ന ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്. എം വിജിന്‍, കെ വി സുമേഷ്, സച്ചിന്‍ ദേവ് തുടങ്ങിയ ചില പേരുകൾ ഉയരുന്നുണ്ടെങ്കിലും ഇവർ നിയമസഭാംഗങ്ങളായതിനാല്‍ പരിഗണിക്കുമോ എന്ന സംശയവും ഉയരുന്നുണ്ട്
Post Your Comments