KeralaLatest NewsNews

കനത്ത മഴയിൽ ദുരിതം തുടരുന്നു: വീടിന് മുകളിൽ മണ്ണിടിഞ്ഞു വീണ് രണ്ട് കുട്ടികൾ മരിച്ചു

കൊല്ലം തെന്മല നാഗമലയിൽ തോട്ടിൽ വീണ് ഒരു വയോധികൻ മരിച്ചു. നാഗമല സ്വദേശി ഗോവിന്ദരാജാണ് മരിച്ചത്.

മലപ്പുറം: കരിപ്പൂരിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് രണ്ട് കുട്ടികൾ മരിച്ചു. എട്ടുവയസുകാരി ലിയാന ഫാത്തിമയും ഏഴ് മാസം പ്രായമുള്ള സഹോദരി ലുബാനയുമാണ് മരിച്ചത്. പുലർച്ചെയായിരുന്നു അപകടം. ഉടന്‍തന്നെ രണ്ട് കുട്ടികളെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മലപ്പുറം ജില്ലയില്‍ രാത്രി മുഴുവന്‍ അതിശക്തമായ മഴ തുടരുകയായിരുന്നു. വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണതിനെ തുടര്‍ന്ന് വീട് തകർന്നു. മലപ്പുറം ജില്ലയില്‍ രാത്രി മുഴുവന്‍ അതിശക്തമായ മഴ തുടരുകയായിരുന്നു.

Read Also:  ബാങ്കിൽ 262000 കോടി രൂപ വന്നിട്ടുണ്ട് : മെഡിക്കൽ സർവകലാശാലയുടെ പേരിലും മോൻസൻ തട്ടിപ്പ് നടത്തിയതായി റിപ്പോർട്ട്

കൊല്ലം തെന്മല നാഗമലയിൽ തോട്ടിൽ വീണ് ഒരു വയോധികൻ മരിച്ചു. നാഗമല സ്വദേശി ഗോവിന്ദരാജാണ് മരിച്ചത്. വീട്ടിലേക്ക് പോകുന്ന വഴിയിലുള്ള തോട്ടിലെ ഒഴുക്കില്‍പ്പെട്ടാണ് മരിച്ചത്. കാലിന് സ്വാധീനം കുറവുള്ള ഗോവിന്ദരാജ് നാഗമലയിലുള്ള ക്ഷേത്രത്തിലാണ് അന്തിയുറങ്ങിയിരുന്നത്. ശക്തമായ മഴയിൽ ക്ഷേത്രത്തിലേക്ക് വെള്ളം വരുന്നത് കണ്ടു തോടിനു കുറുകെ ഉള്ള പാലം മുറിച്ചു കടക്കുന്നതിനിടയിൽ ഒഴുക്കിൽ പെട്ടുകയായിരുന്നു. അപകടത്തിൽപ്പെട്ട സ്ഥലത്തുനിന്നും വളരെ ദൂരെ മാറിയാണ് മൃതദേഹം കണ്ടെടുത്തത്.

shortlink

Post Your Comments


Back to top button