അട്ടപ്പാടി ചുരത്തിൽ ഉരുൾപൊട്ടൽ: ചുരത്തിൽ വാഹനങ്ങൾ കുടുങ്ങി കിടക്കുന്നു

പാലക്കാട് ജില്ലയില്‍ നാല് ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്

പാലക്കാട്: അട്ടപ്പാടി ചുരത്തിൽ ഉരുൾപൊട്ടലിനെത്തുടർന്ന് വലിയ പാറകൾ വീണ് ഗതാഗതം തടസപെട്ടു. കനത്ത മഴയെ തുടർന്ന് പുലർച്ചെ മുതൽ നിരവധി വാഹനങ്ങൾ ചുരത്തിൽ കുടുങ്ങി കിടക്കുകയാണ്. ഇന്നലെ രാത്രി മുതൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മഴയാണ് പെയ്യുന്നത്. അട്ടപ്പാടി ചുരത്തിൽ ഗതാഗതം പൂർണമായും സ്തംഭിച്ചു.

നെല്ലിപുഴ, ചങ്ങലിനി പുഴ എന്നിവ കരകവിഞ്ഞൊഴുകുകയാണ്. മണ്ണാർക്കാട്, അട്ടപ്പാടി എന്നിവിടങ്ങളിലാണ് ശക്തമായ മഴ പെയ്യുന്നത്‌. കൂടാതെ ജില്ലയില്‍ നാല് ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.

Share
Leave a Comment