ന്യൂഡല്‍ഹി: ജമ്മുകാശ്മീരില്‍ ഭീകരരുമായി നടന്ന സൈനിക ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ കൂടി വധിച്ച് സൈന്യം. രണ്ടു പേര്‍ പിടിയിലായതായാണ് വിവരം. ചൊവ്വാഴ്ച പുലര്‍ച്ചെ ഷോപ്പിയാനിലെ ഫീരിപോറയിലായിരുന്നു ഏറ്റുമുട്ടല്‍. അതേസമയം തിങ്കളാഴ്ച രാത്രിയോടെ ഇതേ സ്ഥലത്ത് നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരാണ് കൊല്ലപ്പെട്ടത്.
ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ അന്വേഷണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍ ബിഹാറുകാരനായ തെരുകച്ചവടക്കാരനെ കൊലപ്പെടുത്തിയശേഷം രക്ഷപ്പെട്ട മുഖ്തര്‍ ഷാ ആണെന്ന് ഐജി വിജയകുമാര്‍ അറിയിച്ചു. സമീപ ദിവസങ്ങളിലായി ഏഴ് പ്രദേശവാസികള്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം.
അതേസമയം കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാശ്മീരില്‍ ഭീകരരുമായുള്ള സംഘര്‍ഷം തുടരുകയാണ്. തിങ്കളാഴ്ച ജമ്മുകാശ്മീരിലെ പൂഞ്ചില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മലയാളി സൈനികന്‍ അടക്കം അഞ്ച് പേര്‍ വീരമൃത്യു വരിച്ചിരുന്നു. കൊട്ടാരക്കര വെളിയം ആശാമുക്ക് ഹരികുമാര്‍-മീന ദമ്പതികളുടെ മകന്‍ വൈശാഖ് ആണ് മരിച്ച മലയാളി സൈനികന്‍. പഞ്ചാബ് സ്വദേശികളായ സുബേധര്‍ ജസ്വീന്ദര്‍ സിംഗ്, മന്‍ദീപ് സിംഗ്, ഗഡ്ഡന്‍ സിംഗ്, യുപി സ്വദേശി സരത് സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ച മറ്റ് സൈനികര്‍.
Post Your Comments