തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോളിനെയും ഡീസലിനേയും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നത് സംസ്ഥാനത്തിന് ഭീമമായ നഷ്ടമുണ്ടാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തരുതെന്ന നിലപാട് ജിഎസ്ടി കൗണ്‍സിലില്‍ ഉന്നയിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്.
‘1963 ലെ സംസ്ഥാന വില്‍പ്പന നികുതി നിയമപ്രകാരമാണ് നിലവില്‍ പെട്രോളിനും ഡീസലിനും നികുതി ഈടാക്കുന്നത്. പെട്രോളിന് 30.08 ശതമാനവും ഡി,സിന് 22.76 ശതമാനവുമാണ് വില്‍പ്പന നികുതി നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ചരക്കു സേവന നികുതി നിയമത്തിന്‍ കീഴില്‍ പുറപ്പെടുവിച്ചിരിക്കുന്ന വിജ്ഞാപനപ്രകാരം ചുമത്താവുന്ന പരമാവധി നികുതി നിരക്ക് 28 ശതമാനം ചുമത്തിയാല്‍ പോലും സംസ്ഥാന വിഹിതം 14 ശതമാനം മാത്രമാകും. ഇത് സംസ്ഥാനത്തിന് ഭീമമായ നഷ്ടമുണ്ടാക്കും’- ധനമന്ത്രി വ്യക്തമാക്കി.
‘എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പെട്രോള്‍ ഡീസല്‍ നികുതി വര്‍ദ്ധിപ്പിച്ചിട്ടില്ല. കേന്ദ്ര നികുതികളില്‍ മാത്രമാണ് വര്‍ദ്ധനവ് ഉണ്ടായത്. അതിനാല്‍ കേന്ദ്രം നികുതി കുറച്ച് വില നിയന്ത്രിക്കണം’- മന്ത്രി ആവശ്യപ്പെട്ടു.
Post Your Comments